Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: മരണസംഖ്യ 1000 കവിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂചലനത്തില്‍ മരണമടഞ്ഞവരുടെ സംഖ്യ 1000 കവിഞ്ഞു. അഹമദാബാദില്‍ മാത്രം 800 പേര്‍ മരിച്ചിട്ടുണ്ട്.

മരണസംഖ്യ ആയിരമോ അതിലേറെയോ ആയിരിക്കാനിടയുണ്ടെന്ന് ദില്ലിയില്‍ നിന്ന് അഹമ്മാദാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.

സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഹമ്മദാബാദിലും ലും രണ്ട് സൈനിക ബറ്റാലിയനുകളെ അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനവരി 26 വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയില്‍ ഏതാണ്ട് എല്ലായിടത്തും അനുഭവപ്പെട്ടെങ്കിലും ഗുജറാത്തില്‍ നിന്ന് മാത്രമാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഗുജറാത്തിലെ രാജ്കോട്ടിലും ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനമായ ലും ഏകദേശം 150 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. അനൗദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 1000 കടന്നേക്കും.

ഗുജറാത്തിലെ കച്ച്-അഹമദാബാദ് മേഖലയിലാണ് ഭൂചലനം ഏറ്റവും ശക്തിയായി അനുഭവപ്പെട്ടത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

ഗുജറാത്തില്‍ അക്ഷാംശം 23.6 ഉം രേഖാംശം 69.8ഉം ചേരുന്ന സ്ഥലമാണ് ഭൂചലനത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഭൂചലനത്തിന്റെ അനുരണനങ്ങള്‍ 13 തവണ അനുഭവപ്പെട്ടു. അനുരണനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. അനുരണനങ്ങള്‍ കുറച്ച് ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഭൂചലനം മൂലം നാശനഷ്ടങ്ങളുണ്ടായ ഗുജറാത്തിന് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം അടിയന്തിരയോഗം ചേര്‍ന്ന് തീരുമാനിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി ലഭിക്കാത്തതിനാല്‍ തുകയെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പ്രമോദ് മഹാജന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+