കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിക്കോടിയന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പ്രശസ്ത നാടകകൃത്തും നോവലിസ്റും കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാനുമായ തിക്കോടിയന്‍ അന്തരിച്ചു.

thikkodiyanജനവരി 28 ഞായറാഴ്ച പുലര്‍ച്ചെ നാലു മണിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 85 വയസ്സായിരുന്നു.നാടകകൃത്ത് എന്ന നിലയിലായിരുന്നു പ്രശസ്തി നേടിയതെങ്കിലും അദ്ദേഹം ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്.സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ അടിസ്ഥാനം.

പ്രസവിക്കാത്ത അമ്മ,രാജമാര്‍ഗം,പുണ്യതീര്‍ത്ഥം,കന്യാദാനം,കനകം വിളയും മണ്ണ് ,പുഷ്പവൃഷ്ടി ,പ്രേതലോകം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തനാടകങ്ങളാണ്.അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ആത്മകഥയായ അരങ്ങു കാണാത്ത നടന്‍ എന്ന കൃതിക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

1916ല്‍ കോഴിക്കോട് തിക്കൊടിയിലായിരുന്നു ജനനം.യഥാര്‍ത്ഥ പേര് പി.കുഞ്ഞനന്തന്‍നായര്‍ എന്നാണ്.ആനന്ദ് എന്ന തൂലികാനാമത്തില്‍ കവിതകളെഴുതിക്കൊണ്ടായിരുന്നു സാഹിത്യലോകത്തേക്ക് കടന്നുവന്നത്.ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലിചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X