സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രം
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമാണെന്ന് ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ ജനവിരുദ്ധമായതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. സബ്സിഡി വെട്ടിക്കുറക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറക്കാനും പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ ഒരു പുരോഗമന സര്‍ക്കാരിന് പ്രാവര്‍ത്തികമാക്കാനാവില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ നികുതിവിഹിതം 50 ശതമാനമാക്കി വര്‍ധിപ്പിക്കുക, ധനകാര്യ കമ്മിഷന്റെ കേരളത്തോടുള്ള പക്ഷപാതപരമായ നയം മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ പ്രത്യേക ഗ്രാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യം നേടിയെടുക്കാന്‍ സംസ്ഥാനത്തിന്റെ താത്പര്യത്തെ മുന്‍നിര്‍ത്തി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 1200 കോടിയുടെ കുടിശികയുണ്ടായിരുന്നു. 400 കോടി മാത്രമേ നീക്കിബാക്കിയുണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയിലും സര്‍ക്കാരിന് വിജയകരമായി മുന്നോട്ടുപോവാന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.