കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പാനദി കൂടുതല്‍ മലിനമായി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ഇക്കഴിഞ്ഞ ശബരിമല സീസണ് ശേഷം പമ്പാനദി കൂടുതല്‍ മലിനമായെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് നദീജലത്തില്‍ കോളിഫോം ബാക്ടീരിയ പെരുകിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മകരവിളക്ക് കാലത്ത് നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ മൂന്ന് ലക്ഷത്തിലധികം കോളിഫോം ബാക്ടീരിയ കണ്ടെത്തി.

പമ്പ, ശബരിമല, ചെറിയാനവട്ടം, വലിയാനവട്ടം, കക്കിയാര്‍ എന്നിവടങ്ങളില്‍ 2000 നവംബര്‍ 16 മുതല്‍ 2001 ജനവരി 20 വരെയാണ് ബോര്‍ഡ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് മാര്‍ച്ച് ആദ്യവാരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

മണ്ഡലകാലം അവസാനിക്കാറായപ്പോള്‍ മലിനീകരണ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ വന്ന ഉദാസീനതയാണ് മാലിന്യം ഇത്രയുമധികമാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ഡലകാലത്ത് ഇത്രയുമധികം ബാക്ടീരിയ നദീജലത്തില്‍ കണ്ടെത്തിയിരുന്നില്ല.

മനുഷ്യവിസര്‍ജ്ജ്യങ്ങളാണ് പമ്പയെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയതെന്ന് കരുതപ്പെടുന്നു. ശബരിമലയിലെയും പമ്പയിലെയും കക്കൂസുകളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേക്ക് നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ശബരിമല ഭസ്മക്കുളവും കക്കിയാറും ഇത്തവണ കൂടുതല്‍ മലിനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X