കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം: നഷ്ടപരിഹാരം നല്‍കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാദാപുരത്ത് നടന്ന അക്രമസംഭവങ്ങളില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം പൂര്‍ണമായും നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കണക്കാക്കിയത് 60 ലക്ഷം രൂപയുടെ നഷ്ടമാണ്. കൊടുത്തത് 38 ലക്ഷവും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടര കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ തന്നെ നല്‍കേണ്ടതുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗം ജോണ്‍ ജോസഫ് പറഞ്ഞു.

ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ് ചെയ്യണമെന്ന് ജോണ്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മിഷന്‍ ഭരണഘടനാപരമായ ഒരു സമിതിയാണ്. സര്‍ക്കാര്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥ്യമാണ്--- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികളെ എത്രയും വേഗം അറസ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കമ്മിഷനെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നതായാണ് പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അറസ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കമ്മിഷന്റെ അധികാരശക്തിയെന്തെന്ന് സര്‍ക്കാര്‍ മനസിലാക്കും.

നാദാപുരം സന്ദര്‍ശിച്ച കമ്മിഷന്‍ അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമായി. മാനഭംഗം ചെയ്യപ്പെട്ട നഫീസയുടെ വീട്ടില്‍ കമ്മിഷനംഗങ്ങള്‍ സന്ദര്‍ശനം ചെന്നപ്പോള്‍ അവിടെ ഒരു കൂട്ടം പേര്‍ കൂടിനില്‍ക്കുന്നതാണ് കണ്ടത്. തന്നെയും തന്റെ എട്ടുവയസുകാരിയായ കുഞ്ഞിനെയും ക്രൂരമായി പീഡിപ്പിച്ചവര്‍ ആള്‍ക്കൂട്ടത്തിലുണ്ടെന്ന് നഫീസ തങ്ങളോട് പറഞ്ഞിരുന്നു. അവിടെ വെച്ച് കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ പൊലീസുകാരോട് തങ്ങള്‍ ആവശ്യപ്പെട്ടില്ല.

നാദാപുരം സംഭനത്തിന് രാഷ്ട്രൂീയവവും സാമുദായികവും സാമൂഹികവും സാമ്പത്തികവുമായ സ്വഭാവങ്ങളുണ്ട്.

അക്രമത്തിനു പിന്നില്‍ ബിജെപിയും ആര്‍എസ്എസുമുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് ജോണ്‍ പറഞ്ഞു. അക്രമണത്തിനിരയായ പല മുസ്ലീങ്ങളെയും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സഹായിക്കുന്നതായാണ് തങ്ങള്‍ കണ്ടത്.

കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടുണ്ടെന്ന് ജോണ്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X