കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിയോഡൊറന്റുകള്‍ അര്‍ബുദമുണ്ടാക്കും

  • By Staff
Google Oneindia Malayalam News

അഹമദാബാദ്: വിയര്‍പ്പ്നാറ്റം മറച്ചുവയ്ക്കാനായി പൂശുന്ന ഡിയോഡൊറന്റുകള്‍ അര്‍ബുദമുള്‍പ്പടെയുള്ള രോഗമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്.

അഹമ്മദാബാദിലെ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയുടെ ഇന്‍സൈറ്റ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തിലാണ് ഡിയോഡൊറന്റുകള്‍ തൊലിക്കും കണ്ണിനും കരളിനും കേടുണ്ടാക്കുമെന്നും അല്‍ഷൈമേഴ്സിനും അര്‍ബുദത്തിനും ഇവ കാരണമാകുമെന്നും പറയുന്നത്.

ഇവയുടെ നിരന്തരമായ ഉപയോഗം വസ്ത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ദിവസത്തില്‍ രണ്ട് നേരം കുളിക്കുന്നതും ശരീരം ശുചിയായി സൂക്ഷിക്കുന്നതും വഴി അമിതവിയര്‍പ്പും അതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധവും അകറ്റാമെന്നും പഠനത്തില്‍ പറയുന്നു.

ദിവസത്തില്‍ ഒന്നോ രണ്ടോ നേരം മാത്രമേ ഡിയോഡൊറന്റുകള്‍ ഉപയോഗിക്കാവു. തണുപ്പ് കാലത്തും രാത്രിയിലും ഇവ പാടെ ഉപേക്ഷിക്കണം. വേനലില്‍ ഡിയൊഡൊറന്റുകള്‍ക്ക് പകരം ശരീരം ശുദ്ധിയാക്കാന്‍ കൂടെക്കൂടെയുള്ള കുളിയാണ് നല്ലത്. കക്ഷവും വിയര്‍പ്പടിയുന്ന ഭാഗങ്ങളും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുന്നതുമാണ് കൂടുതല്‍ സുരക്ഷിതമായ മാര്‍ം. മനുഷ്യശരീരത്തിലുള്ള 20 ലക്ഷം സ്വേദ ഗ്രന്ഥികളാണ് ശരീരത്തിലെ താപനില ക്രമമായി നിര്‍ത്താന്‍ സഹായിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മൂലമാണ് വിയര്‍പ്പുണ്ടാകുന്നതും.

വിയര്‍പ്പുനാറ്റം പാടെ മാറ്റുമെന്ന് പറയപ്പെടുന്ന ഡിയോഡൊറന്റുകളില്‍ അടങ്ങിയിട്ടുള്ള സിങ്ക്, സിര്‍ക്കോണിയം, സിര്‍ക്കോണൈല്‍ എന്നിവയുടെ അംശങ്ങള്‍ ശ്വാസകോശത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷമുണ്ടാക്കുമെന്ന്് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിയൊഡൊറന്റുകളിലെ ബാക്ടീരിയ നാശിനി ട്രൈക്ലോസന്‍ കരളിന് തകരാറുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X