കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമില്ലാത്ത കാലം വരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കുടിവെള്ളമില്ലാത്ത നഗരമായി ദില്ലി മാറാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. 2015 ആകുമ്പോഴേക്കും ദില്ലിയില്‍ ഭൂഗര്‍ഭ ജലം പൂര്‍ണ്ണമായും വറ്റിത്തീരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ദില്ലിയിലെ ജനസംഖ്യ ഇക്കണക്കില്‍ വളരുകയാണെങ്കില്‍ വെള്ളമില്ലാത്ത ദില്ലി വിദൂരമല്ലെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ടിയര്‍ ഫണ്ട് എന്ന സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജലദിനമായി ആചരിക്കപ്പെടുന്ന മാര്‍ച്ച് 22നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ലോകത്തിലെ ജലക്ഷാമമുള്ള പ്രദേശങ്ങളിലൊന്നാണത്രെ ദില്ലി. 10 വര്‍ഷം കൂടി കഴിഞ്ഞാല്‍ ദില്ലിയിലെ ജനസംഖ്യ 23 ലക്ഷമാകും.

വിദഗ്ധമായ ജല മാനേജ്മെന്റ് ഇല്ലെങ്കില്‍ ജലദൗര്‍ലഭ്യം രൂക്ഷമാകുമെന്ന് പറയപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രളയനിയന്ത്രണ വകുപ്പും നാഷണല്‍ ട്രസ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജും നടത്തിയ പഠനത്തില്‍ ദില്ലിയില്‍ മഴയിലൂടെ ലഭിക്കുന്ന ജലത്തില്‍ 216 ലക്ഷം ക്യുബിക്ക് മീറ്റര്‍ ശേഖരിച്ച് നിര്‍ത്താനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഗ്രാമങ്ങളിലെ കുളങ്ങളെയും വീടുകളിലെ മേല്‍ക്കൂരകളില്‍ ശേഖരിക്കുന്ന ജലത്തെയും അടിസ്ഥാനമാക്കിയുള്ള ചെറുകിട ജലസേചന രീതികളിലൂടെ മഴവെള്ളം സംരക്ഷിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വടക്കന്‍ ദില്ലിയിലെ ജഹാംഗീര്‍പുരി ചതുപ്പില്‍ ഭൂഗര്‍ഭജല സംരക്ഷണ കേന്ദ്രം തയാറാക്കാമെന്നും നിര്‍ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X