കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവില്പന ഇന്നു മുതല്‍ പൊതുമേഖലയ്ക്ക്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്പന ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ പൊതുമേഖലയിലാകുന്നു. സ്വകാര്യമേഖലയെ മദ്യവില്പനയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണിത്.

ബിവറേജസ് കോര്‍പ്പറേഷന്റെ 80ഓളം മദ്യവില്പനശാലകളിലൂടെയാണ് മദ്യവില്പന നടക്കുക. 130 മദ്യവില്പനശാലകളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. ബാക്കിയുളളവയും ഉടന്‍തന്നെ പ്രവര്‍ത്തനം തുടങ്ങും. രാവിലെ 9.30 മുതല്‍ വൈകീട്ട് 9.30 വരെയായിരിക്കും ശാലകള്‍ പ്രവര്‍ത്തിക്കുക. ഞായറാഴ്ചയും ശാലകള്‍ പ്രവര്‍ത്തിക്കും.

കണ്‍സ്യൂമര്‍ഫെഡ് ഏറ്റെടുത്ത 31 വില്പനശാലകള്‍ ഏപ്രില്‍ രണ്ട് തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. കള്ളുചെത്തുതൊഴിലാളി സഹകരണ സംഘങ്ങളുടെ ശാലകള്‍ പ്രവര്‍ത്തനം തുടങ്ങാനും സമയമെടുക്കും. മദ്യവില്പന നടത്തുന്നതില്‍ നിന്ന് നേരത്തെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പിന്മാറിയിരുന്നു.

മദ്യവില്പന കോര്‍പ്പറേഷനുകളിലൂടെ നടക്കുന്നതോടെ വിദേശമദ്യങ്ങളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും. എല്ലായിടത്തും കോര്‍പ്പറേഷന്‍ 20 ശതമാനം ലാഭവിഹിതം മാത്രമേ ഈടാക്കുന്നുള്ളൂ. പ്രധാനപ്പെട്ട ചില ബ്രാന്‍ഡുകളുടെ വില താഴെ (750 മില്ലിലിറ്ററിന്).

ക്രിസ്ത്യന്‍ ബ്രദേഴ്സ് - 268 രൂപ
മക്ഡവല്‍ - 214 രൂപ
ഹണീബി - 214 രൂപ
ബിജോയ്സ് - 212 രൂപ
അരിസ്റോക്രാറ്റ് - 204 രൂപ
ഓള്‍ഡ് മങ്ക് - 182 രൂപ
ഓള്‍ഡ് കാസ്ക് - 175 രൂപ
ഓള്‍ഡ് പോര്‍ട്ട് - 154 രൂപ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X