Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കില്ല

ദില്ലി: ചൈനയില്‍ നിന്ന് ചരക്കുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രി മുരശൊലിമാരന്‍ വ്യക്തമാക്കി.

ചൈന ലോകവ്യാപാര സംഘടനയില്‍ അംഗമല്ലെങ്കിലും അവരുമായുള്ള കരാര്‍ പ്രകാരം ആ രാജ്യത്തിന് ഇന്ത്യ പ്രത്യേകപദവി നല്‍കുന്നുണ്ടെന്ന് മാരന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

ചൈനയുമായുള്ള ധാരണ ഇന്ത്യക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 63 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അതേസയം ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധനവ് 35.5 ശതമാനമാണ്.

അമിതമായ ഇറക്കുമതിയുണ്ടാവുകയാണെങ്കില്‍ ചൈനയടക്കം ഏത് രാജ്യത്തിനെതിരെയും നടപടിയുണ്ടാവും. അമിതഇറക്കുമതിക്കെതിരെ ഫലവത്തായ നടപടി സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മാരന്‍ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഡ്രൈഡ് സെല്ലുകളുടെയും സ്പോര്‍ട്സ് ഷൂസിന്റെയും ഇറക്കുമതിക്കെതിരെ ഇന്ത്യ നടപടി സ്വീകരിച്ചിട്ടുണ്ട്.

1999 ഏപ്രില്‍ തൊട്ട് 2000 മാര്‍ച്ച് വരെ 24.6 കോടിയുടെ അരി ഇറക്കുമതിയാണ് നടന്നതെങ്കില്‍ 2000 ഏപ്രില്‍ ഡിസംബറില്‍ ഇറക്കുമതി 11.5 കോടിയായി കുറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+