കശ്മീരില്‍ 10 ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 കശ്മീര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ സൈനികനും ഒരു പൊലീസുകാരനും ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ട്.
രജൗരിയിലെ ദുദ്സാന്‍ ഭല്ലയെന്ന വിദൂരഗ്രാമത്തില്‍ ഏപ്രില്‍ 16 തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹിസ്ബ്-ഇ-ഇസ്ലാമി വിഭാഗത്തില്‍പ്പെട്ട ഭീകരരുടെ ഒളിത്താവളം സുരക്ഷാസൈനികര്‍ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കൃത്യമായ കണക്ക് വെളിപ്പെട്ടിട്ടില്ല. 14 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് പ്രാദേശിക പൊലീസ് അറിയിച്ചു.
ഭീകരരുടെ ഒളിത്താവളം കൃത്യമായി പരിശോധിച്ചതിനു ശേഷമേ അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് പറയാനാകൂവെന്ന് ജമ്മു മേഖലാ പൊലീസ് ഐ ജി രാധാ വിനോദ് രാജു അറിയിച്ചു.
ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ നിന്ന് സുരക്ഷാസൈനികരുടെ നേരെ ഭീകരര്‍ വെടിവയ്പ് നടത്തുന്നതിനാല്‍ ഒളിത്താവളത്തിലേയ്ക്ക് സൈനികര്‍ക്ക് കടക്കാനായിട്ടില്ല. ഏപ്രില്‍ 17 ചൊവാഴ്ചയും ഭീകരരും സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.












Click it and Unblock the Notifications