കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 പേര്‍ കൂടി പത്രിക നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്ത് 22 പേര്‍ കൂടി ഏപ്രില്‍ 17 ചൊവാഴ്ച പത്രിക നല്‍കി. ഇതോടെ രണ്ടു ദിവസമായി പത്രിക നല്‍കിയവരുടെ എണ്ണം 49 ആയി.

എല്‍ഡിഎഫിന്റെ നാലും യുഡിഎഫിന്റെ അഞ്ചും ബിജെപിയുടെ എട്ടും സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. ചൊവാഴ്ച പത്രിക നല്‍കിയവരില്‍ ഡമ്മി സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു.

ചൊവാഴ്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ആരും തന്നെ പത്രിക നല്കിയിട്ടില്ല.

പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും മണ്ഡലവും: തിരുവനന്തപുരം ഈസ്റ്: ബി.കെ.ശേഖര്‍ (ബിജെപി), കുണ്ടറ: ശ്രീജിത്ത് സുധാകര്‍ (എസ്യുസിഐ), അരൂര്‍: കെ.ആര്‍.ഗൗരിയമ്മ (ജെഎസ്എസ്), പി.എം.ജോസഫ് (സ്വതന്ത്രന്‍), പള്ളുരുത്തി: ഡൊമിനിക് പ്രസന്റേഷന്‍ (കോണ്‍ഗ്രസ്), മൂവാറ്റുപുഴ: ജോര്‍ജ് കുന്നപ്പള്ളി (സിപിഐ), അബ്ദുള്‍ റസാക്ക് (സിപിഐ ഡമ്മി), കൊടകര: കെ.പി.വിശ്വനാഥന്‍ (കോണ്‍ഗ്രസ്), പാലക്കാട്: സുലൈമാന്‍ (സ്വതന്ത്രന്‍), മങ്കട: മുഹമ്മദലി പാറക്കല്‍ (സ്വതന്ത്രന്‍), കുന്നത്തൊടി അലി (സ്വതന്ത്രന്‍), കുന്നമംഗലം: പി.കെ.വേലായുധന്‍ (ബിജെപി), ഇരിക്കൂര്‍: മേഴ്സി (കേരള കോണ്‍ഗ്രസ്-ജെ), പി.പി.അന്നമ്മ (സ്വതന്ത്ര), കാസര്‍കോട്: പി.കെ.കൃഷ്ണദാസ് (ബിജെപി), ബാലകൃഷ്ണഷെട്ടി (ബിജെപി ഡമ്മി), സി.കെ.ശ്രീധരന്‍ (കോണ്‍ഗ്രസ്), കെ.ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ് ഡമ്മി).

നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടര്‍പ്പട്ടിക, തിരിച്ചറിയല്‍ കാര്‍ഡ്, ചുവരെഴുത്ത് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനല്ല നല്‍കേണ്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കോ അദ്ദേഹത്തിന്റ കീഴിലുള്ള സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കോ ആണ് അയക്കേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X