ഐഎന്‍എല്‍ വര്ഗീയകക്ഷിയല്ല: നായനാര്‍
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് വര്ഗീയകക്ഷിയല്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ തീരുമാനപ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 18 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍എല്‍ വര്‍ഗീയകക്ഷിയാണെന്ന് വി.എസ്.അച്ചുതാനന്ദന് പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അയാളോടു ചോദിക്കണമെന്നായിരുന്നു മറുപടി.
ഐഎന്‍എല്ലിനെയും ചെറിയാന് ഫിലിപ്പിനെയും പിന്തുണക്കുന്നത് പാര്‍ട്ടിനയത്തെ അടിസ്ഥാനമാക്കിയാണ്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന ഗ്രൂപ്പുകളുമായും വ്യക്തികളുമായും സഹകരിക്കണമെന്ന് പാര്‍ട്ടി പ്രമേയം പാസാക്കിയിട്ടുണ്ട്.
ഐഎന്‍എല്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമോ എന്നു ചോദിച്ചപ്പോള്‍ കണ്ണൂരില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്കു വേണ്ടി താനും പിണറായി വിജയനും പ്രസംഗിച്ചിട്ടുണ്ടെന്ന് നായനാര്‍ പറഞ്ഞു. എന്നാല്‍ ഐഎന്‍എല്ലിനെ ഘടകക്ഷിയാക്കില്ല.
വിഎസ് അച്ചുതാനന്ദന് മത്സരിക്കുന്ന മലമ്പുഴയില്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ നായനാര്‍ വ്യക്തമായി മറുപടി നല്‍കിയില്ല.
ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് ആന്റണിയും കരുണാകരനും നിലപാട് വ്യക്തമാക്കണമെന്ന് നായനാര്‍ ആവര്‍ത്തിച്ചു. ഫലത്തില്‍ യുഡിഎഫ് ഇല്ലാത്ത അവസ്ഥയാണ്. മാര്‍ക്സിസ്റ് വിരുദ്ധരുടെ ഒരു കൂട്ടം മാത്രമാണത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications