കഴക്കൂട്ടത്ത് ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റി
മലപ്പുറം: തിരുവനന്തപുരം ജില്ലയിലെ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ അല്‍ത്താഫിനെ മാറ്റി പകരം മുഹമ്മദ് അലി നിഷാദിനെ മത്സരിപ്പിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചു. മേപ്പയൂരില്‍ പി. അമ്മദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ മാറ്റണമെന്ന് അല്‍ത്താഫ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നിഷാദിനെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏപ്രില്‍ 17 ചൊവാഴ്ച അറിയിച്ചു.
അല്‍ത്താഫ് പിഡിപി അനുഭാവിയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ അല്‍ത്താഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തിയായി എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് റിബലായി എം. എ. വാഹിദ് രംഗത്തെത്തിയതോടെ അല്‍ത്താഫ് പ്രചരണരംഗത്ത് ഒന്നുമല്ലാതായിക്കഴിഞ്ഞിരുന്നു.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റിയെങ്കിലും താന്‍ മത്സരരംഗത്തുണ്ടാവുമെന്ന് എം. എ. വാഹിദ് വ്യക്തമാക്കിയിട്ടുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് മദനിയെ കണ്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതായി വാര്‍ത്തയുണ്ട്.
ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. ബിന്ദു ഉമ്മര്‍ പ്രചരണ രംഗത്ത് കാര്യമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു.












Click it and Unblock the Notifications