കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈപ്പര്‍സോണിക് വിമാനം പരീക്ഷണത്തിനു തയ്യാര്‍

  • By Staff
Google Oneindia Malayalam News

ലോസ് ആഞ്ചല്‍സ് : ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനം ഹൈപ്പര്‍സോണിക് എക്സ്-43 എ പരീക്ഷണപ്പറക്കലിനു തയ്യാറായി. യു എസ് ബഹിരാകാശ ഗവേക്ഷണ സ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ വിമാനം മേയ് മധ്യത്തോടെ പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് നാസാ വക്താക്കള്‍ അറിയിച്ചു.

Hypersonic X-43Aശബ്ദത്തേക്കാള്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ എന്നറിയപ്പെടുന്നത്. ഇപ്പോള്‍ നാസയില്‍ പരീക്ഷണപ്പറക്കലിനു തയ്യാറായിരിക്കുന്ന ഹൈപ്പര്‍സോണിക് എക്സ് -43 എ വിമാനത്തിന്റെ വേഗത കണക്കാക്കിയിരിക്കുന്നത് ശബ്ദത്തിന്റെ പത്ത് മടങ്ങായാണ്. പരീക്ഷണം വിജയിച്ചാല്‍ വിമാനവേഗതയില്‍ പുതിയ റെക്കാര്‍ഡായിരിക്കും ഈ വിമാനം സ്ഥാപിക്കുക.

പൈലറ്റില്ലാത്ത വിമാനമായിരിക്കും മെയില്‍ പരീക്ഷണപ്പറക്കല്‍ നടത്തുക. കഴിഞ്ഞ ആറു വര്‍ഷമായി നാസ നടത്തുന്ന ഹൈപ്പര്‍- എക്സ് പദ്ധതിയുടെ വിജയം കൂടിയായിരിക്കും ഹൈപ്പര്‍സോണിക്കിന്റെ പരീക്ഷണപ്പറക്കല്‍. 1850 കോടി ഡോളര്‍( ഉദ്ദേശം 82,800 കോടി രൂപ) ആണ് നാസ ഈ പദ്ധതിക്കു വേണ്ടി ചെലവഴിച്ചിരിക്കുന്നത്.

മെയ് മധ്യം നടക്കുന്ന പരീക്ഷണത്തില്‍ 12 അടി നീളമുള്ള ഹൈപ്പര്‍ എക്സ്-വിമാനം കുറച്ചു നേരമേ പറക്കൂ. പിന്നീട് പസഫിക്സമുദ്രത്തിലേയ്ക്ക് അതു കൂപ്പുകുത്തും. എന്നാല്‍ ഈ കുറഞ്ഞ പറക്കലിനുള്ളില്‍ വിമാനം ഇതു വരെയുള്ള എല്ലാ വിമാനസമയത്തേയും അത് തകര്‍ത്തിരിക്കും. മാക്-7 വേഗത(ശബ്ദത്തിന്റെ ഏഴു മടങ്ങ് )യിലാണ് വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍. മണിക്കൂറില്‍ ഉദ്ദേശം അയ്യായിരം മൈല്‍ വേഗത. ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന റിക്കാര്‍ഡ് വേഗത മാക് 6.7 ആണ് . അതായത് മണിക്കൂറില്‍ 4520 മൈല്‍. ഇത് റോക്കറ്റ് ഘടിപ്പിച്ച ഒരു എക്സ് -15 പരീക്ഷണ വിമാനം പറന്ന വേഗതയായിരുന്നു.

ഹൈപ്പര്‍സോണിക് എക്സ്-43 എ യുടെ പരീക്ഷണം വിജയിച്ചാല്‍ മാക് 10 വേഗത (ശബ്ദത്തിന്റെ പത്തു മടങ്ങ് അഥവാ മണിക്കൂറില്‍ 7200 മൈല്‍) കൈവരിക്കുകയാണ് ലക്ഷ്യമെന്ന് നാസാ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X