Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മുമ്പ് എയ്ഡ്സ് പരിശോധിക്കണം

തിരുവനന്തപുരം: വിവാഹത്തിന് മുമ്പ് വധുവിനെയും വരനെയും എയ്ഡ്സ് ഉണ്ടോ എന്നറിയാനുള്ള എലീസ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കൊല്ലത്തെ ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഭാവി തലമുറയെ എയ്ഡ്സ് എന്ന വിപത്തില്‍ നിന്നും രക്ഷിക്കാനാണ് തങ്ങള്‍ ഹര്‍ജി നല്‍കിയതെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു.

എയ്ഡ്സ് ബാധിതനായ ഒരു വ്യക്തിക്ക് വിവാഹം കഴിക്കാനുള്ള അവകാശമില്ലെന്നും തനിക്ക് എയ്ഡ്സ് ഉള്ള വിവരം പങ്കാളിയെ അറിയിച്ചിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

താന്‍ വിവാഹം ചെയ്യാന്‍ പോകുന്നയാളിന് എയ്ഡ്സ് ഉണ്ടോ എന്നുള്ളത് അറിയാനുള്ള അവകാശം ഒരു വ്യക്തിക്കുണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് 1999 ഒടുവില്‍ ഇന്ത്യയിലെ എയ്ഡ്സ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+