കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്കില്‍ തൊഴിലുടമാ സംഘടന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ തൊഴിലുടമകള്‍ സംഘടന രൂപീകരിച്ചു. ഇവിടെ പക്ഷെ ജീവനക്കാര്‍ ഇതുവരെ സംഘടന രൂപീകരിച്ചിട്ടില്ല.

ഗ്രൂപ്പ് ഓഫ് ടെക്നോപാര്‍ക്ക് കമ്പനീസ് അല്ലെങ്കില്‍ ജി-ടെക് എന്നാണ് സംഘടനയുടെ പേര്. സംഘടനയിലെ അംഗങ്ങള്‍ ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളുടെ മേധാവികളാണ്.

കമ്പനികളുടെ പൊതുതാത്പര്യം സംരക്ഷിക്കുക, വിവരസാങ്കേതിക വിദ്യയ്ക്കു പരമാവധി ഊന്നല്‍ നല്‍കുക, കമ്പനികള്‍ക്കിടയിലെ ആശയവിനിമയം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുമായി സംവദിക്കുക തുടങ്ങിയവയാണ് തങ്ങളുടെ കര്‍മപരിപാടികളെന്ന് ജിടെക് ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡികള്‍ നേടിയെടുക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുക എന്നിവയ്ക്കായി മുന്നിട്ടിറങ്ങാന്‍ സംഘടന തീരുമാനിച്ചു. കേരളത്തിന്റെ സോഫ്റ്റ്വെയര്‍ കയറ്റുമതിയിലും ഐടി മനുഷ്യശേഷിയിലും 80 ശതമാനം ടെക്നോപാര്‍ക്കിന്റെ സംഭാവനയാണെന്ന് അവര്‍ പറഞ്ഞു.

അജിത് നമ്പീശന്‍- കേസ് കണ്‍സള്‍ട്ടന്റ് (പ്രസിഡന്റ്), മാത്യു വര്‍ഗീസ്-ഡിഡിഎല്‍ (വൈസ് പ്രസിഡന്റ്), രാമറാവു-ജമിനി സോഫ്റ്റ്വെയര്‍ (ജോയിന്റ് സെക്രട്ടറി), സതീശ്ബാബു- ഇന്‍ആപ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ചീഫ് എക്സിക്യൂട്ടീവുകള്‍ സംഘടിച്ചിട്ടുള്ളത് തങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരാണെന്നാണ് ഒരു വിഭാഗം എക്സിക്യൂട്ടീവുകള്‍ പറയുന്നത്. അവസരങ്ങള്‍ തേടി കമ്പനികള്‍ക്കിടയില്‍ നടക്കുന്ന മാറ്റത്തിന് ഇവര്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും വേതനം നല്‍കുന്ന കാര്യത്തില്‍ ഇവര്‍ രഹസ്യധാരണയിലെത്തുമെന്നുള്ള ആശങ്കകളാണ് എക്സിക്യൂട്ടീവുമാര്‍ക്കുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X