കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ബാങ്കുകളുമായി എസ്ബിടി സഹകരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അമേരിക്കയിലുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് പണം ഡോളറില്‍ തന്നെ ഇന്ത്യയിലേക്ക് അയക്കുവാന്‍ സൗകര്യം നല്‍കുന്നതിനായി സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) ചില അമേരിക്കന്‍ ബാങ്കുകളുടെ സഹകരണം തേടുന്നു.

ഇതിന്റെ ഭാഗമായി ചില അമേരിക്കന്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്ന് എസ്ബിടി അധികൃതര്‍ അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലുള്ള ബാങ്കുകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ അമേരിക്കന്‍ ഡോളറിലും മറ്റും നിക്ഷേപര്‍ക്ക് പണം അടയ്ക്കാന്‍ സൗകര്യത്തിന് ലോകത്തിലെ വിവിധ ബാങ്കുകളുമായും എസ്ബിടി ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇത് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചര്‍ച്ചകള്‍.

ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ സൗകര്യാര്‍ത്ഥം 14 വിദേശ നാണയ വിനിമയ കമ്പനികളുമായി എസ്ബിടി ധാരണയിലെത്തിയിട്ടുണ്ട്. സൗദിയിലെ അല്‍ രാഝി, ബാങ്കിംഗ് കോര്‍പ്പറേഷന്‍, സ്വഫ്റ്റ് എന്നിവരുമായി ചേര്‍ന്ന് എസ്ബിടി ഉണ്ടാക്കിയ സംവിധാനത്തിലൂടെ സൗദിയിലെ വിദേശ ഇന്ത്യക്കാര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നാട്ടില്‍ പണമയക്കാന്‍ കഴിയും.

വിദേശ ഇന്ത്യക്കാര്‍ക്കും വായ്പ

കേരളത്തിലെ വിദേശമലയാളികളുടെ നിക്ഷേപത്തിന്റെ 24 ശതമാനവും എസ്ബിടിയിലാണ്. സ്വര്‍ണപ്പണയത്തിന്‍ മേലുള്ള വായ്പയും വിദ്യാഭ്യാസ വാഹന വായ്പാ സൗകര്യങ്ങളും വിദേശ ഇന്ത്യക്കാര്‍ക്കും ഇപ്പോള്‍ എസ്ബിടി നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 10, 300 കോടി രൂപയായിരുന്നു ബാങ്കിന്റെ നിക്ഷേപം. വര്‍ഷാന്ത്യം ഇത് 11, 400 കോടിയായി വര്‍ദ്ധിച്ചു. ഇതില്‍ ഏകദേശം 43 ശതമാനവും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപമാണെന്ന് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി.

ഇനി വ്യക്തിഗത ബാങ്കിംഗിലായിരിക്കും എസ്ബിടി കൂടുതല്‍ ശ്രദ്ധയൂന്നുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ 40 ശതമാനവും വ്യക്തിഗത നിക്ഷേപങ്ങളില്‍ നിന്നായിരുന്നു. വിദ്യാഭ്യാസത്തിനായി കൂടുതല്‍ തുക ചെലവഴിക്കുന്ന കേരളീയരെ ലക്ഷ്യമിട്ട് കൂടുതല്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനും ബാങ്കിന് പരിപാടിയുണ്ട്.

ഈ വര്‍ഷം വിവരസാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ബാങ്ക് ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ തന്നെ ഏകദേശം 200 കമ്പ്യൂട്ടര്‍വല്‍കൃത ശാഖകള്‍ എസ്ബിടിക്കുണ്ട്. ഇതിലെ 100 ശാഖകളുടെ നിക്ഷേപവിവരവും മറ്റും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അറിയാന്‍ കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X