Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ സോണിയ തീരുമാനിക്കും: ആസാദ്

കൊച്ചി: തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആയിരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗുലാംനബി ആസാദ് പറഞ്ഞു. ഏപ്രില്‍ 30 തിങ്കളാഴ്ച അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന കെ.കരുണാകരന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോളാണ് ആസാദ് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും സ്ഥാനങ്ങള്‍ ആര്‍ക്കു നല്‍കണമെന്ന് എംഎല്‍എമാരുമായി ആലോചിച്ചതിനു ശേഷം സോണിയാഗാന്ധിയായിരിക്കും തീരുമാനിക്കുന്നത്. രണ്ട് സ്ഥാനവും ഒരേ ഗ്രൂപ്പിന് നല്‍കില്ല.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്കില്‍ പുതുതായി ഒന്നുമില്ലെന്നും അത് എല്ലാ പാര്‍ട്ടികളിലും സാധാരണമാണെന്നും ആസാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചു നിന്ന് മുന്നോട്ടുപോകും.

ഞായറാഴ്ച താന്‍ എ.കെ.ആന്റണിയുമായും കെ.കരുണാകരനുമായും ചര്‍ച്ച നടത്തിയിരുന്നുവെന്ന് ആസാദ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റ് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് ഇരുവരും ഉറപ്പുനല്‍കിയിട്ടുണ്ട്.

സോണിയാഗാന്ധിയ്ക്കെതിരെ കരുണാകരന്‍ പ്രസ്താവന നടത്തിയതും കരുണാകര ഗ്രൂപ്പുകാര്‍ സോണിയയുടെ കോലം കത്തിച്ചതും സംഭവിക്കാന്‍ പാടില്ലായിരുന്നു. എങ്കിലും താന്‍ അതിന് പ്രാധാന്യം നല്‍കുന്നില്ല. അതൊരു അടഞ്ഞ അധ്യായമാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+