കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിലെ പല ജില്ലകളിലും ഏപ്രില്‍ 30 തിങ്കളാഴ്ച രാവിലെ ശക്തമായ മഴ തുടങ്ങി. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ മഴ തകര്‍ക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കേരള തീരത്തേക്ക് കടന്ന ന്യൂനമര്‍ദ്ദമാണ് പൊടുന്നനെ ഉണ്ടായ ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ വാമനപുരം നദിയില്‍ ഒരു യുവാവിനെ കാണാതായി. നെടുമങ്ങാട് താലൂക്കില്‍ പുല്ലമ്പാറ പാലംമുക്ക് പുതുവല്‍ പുത്തന്‍ വീട്ടില്‍ ഖാലീദിന്റെ മകന്‍ നഹാസി(19)യാണ് കാണാതായത്. ആറ്റിങ്ങല്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസും തെരച്ചില്‍ തുടരുകയാണ്.

മഴ തലസ്ഥാന ജില്ലയില്‍ കനത്ത നാശം വിതച്ചു. പല മേഖലകളിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരില്‍ ഇന്നലെ രാവിലെ മൂന്നടിയോളം വെള്ളം പൊങ്ങി. ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ചു. തമ്പാനൂര്‍ മുതല്‍ കരമന വരെ ഗതാഗതസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങളടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തമ്പാനൂര്‍ ബസ് സ്റാന്‍ഡില്‍ നിന്നുള്ള ബസുകളും സര്‍വീസ് നടത്താന്‍ ഏറെ ബുദ്ധിമുട്ടി.

കിഴക്കേകോട്ട, പഴവങ്ങാടി പ്രദേശങ്ങളിലും വെള്ളം പൊങ്ങിയത് ഗതാഗത സ്തംഭനത്തിടയാക്കി. കണ്ണമ്മൂല, കിള്ളിപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറി. കരമനയാറില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ഈഞ്ചക്കല്‍-ചാക്ക റോഡിനിരുവശങ്ങളുള്ള വീടുകളിലും നേരിയ തോതില്‍ വെള്ളം കയറി. ദൈനംദിന ജീവിതത്തിന് തടസമായെങ്കിലും വേനല്‍ച്ചൂടിന് ശമനം നല്‍കാനായി മഴ എത്തിയത് ആശ്വാസമായാണ് നഗരവാസികള്‍ കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X