Get Updates
Get notified of breaking news, exclusive insights, and must-see stories!

നോര്‍ത്തില്‍ നിരീക്ഷകനെ നിയോഗിക്കണം

തിരുവനന്തപുരം: റിട്ടേേണിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി നേരിടുന്ന തിരുവനന്തപുരം നോര്‍ത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക നിരീക്ഷകനെ നിയോഗിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്താനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സ്പീക്കര്‍ എം.വിജയകുമാര്‍ ശ്രമിക്കുന്നത്. ദുരുപദിഷ്ടമായ ഈ നീക്കത്തിന് ജില്ലാ കളക്ടര്‍ ചൂട്ടുപിടിക്കുകകയാണ്. താന്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനനമനുഷ്ഠിച്ച മന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് കളക്ടര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.

അധികാരദുര്‍വിനിയോഗത്തിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം. പോസ്ററുകള്‍ അച്ചടിച്ച റിപ്രോഗ്രാഫിക് സെന്ററിന്റെ മാനേജിംഗ് ഡയറക്ടറെ സസ്പെന്റ് ചെയ്യുകയും അറസ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്യണം. സംസ്ഥാനത്തെ മറ്റ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും ഈ സംവിധാനം ദുരുപയോഗപ്പെടുത്തിയതായി ആരോപണമുണ്ട്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഭരണപരമായും നിയമപരമായും നേരിടുമെന്നുള്ള എം.വിജയകുമാറിന്റെ പ്രസ്താവന അധികാര ദുര്‍വിനിയോഗം തുടര്‍ന്നും നടത്താനുള്ള ദൃഢനിശ്ചയത്തിന്റെ സൂചനയാണെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. സാങ്കേതികമായി സ്പീക്കര്‍സ്ഥാനത്തു തുടരുന്ന വിജയകുമാറിന് ഭരണപരമായി എങ്ങനെ നടപടി സ്വീകരിക്കാനാവുമെന്ന് മോഹന്‍കുമാര്‍ ചോദിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+