കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു

  • By Super
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ പി.ഇ. ഉഷ അവിടെയും നിരാഹാരം തുടരുകയാണ്. മെയ് നാല് വെള്ളിയാഴ്ചയാണ് ഉഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിര്‍ബന്ധിച്ച് ഡ്രിപ്പ് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും ഉഷ സമ്മതിച്ചില്ല.

സര്‍വകലാശാല അനുകൂല നിലപാടെടുക്കുന്നതുവരെ താന്‍ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് ഉഷ വ്യക്തമാക്കി. അപവാദപ്രചരണങ്ങള്‍ നടത്തുന്ന സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉഷ സര്‍വകലാശാലാ ആസ്ഥാനത്ത് നിരാഹാരം തുടങ്ങിയത്.

എന്നാല്‍ ഇതുവരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉഷയെ തിരിഞ്ഞുനോക്കിയില്ലെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. അതേ സമയം ഈ പ്രശ്നത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് താന്‍ സര്‍ക്കാരിന് ഫാക്സ് സന്ദേശമയച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ കെ.കെ.എന്‍. കുറുപ്പ് അറിയിച്ചു.

ഉഷയുടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അപവാദപ്രചരണത്തിന് നേതൃത്വം നല്കി എന്ന് ഉഷ ആരോപിക്കുന്ന സി. പ്രകാശനും കുടുംബവും സര്‍വകലാശാലാ വളപ്പില്‍ സത്യാഗ്രഹമനുഷ്ഠിക്കുന്നുണ്ട്. കാമ്പസ് മനുഷ്യാവകാശ സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം. ഉഷയുടെ സമരം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പ്രകാശനെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള നാടകമാണെന്നും കാമ്പസ് മനുഷ്യാവകാശ സമിതി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X