കുരങ്ങുമനുഷ്യന്‍: പൊലീസ് ശ്രമം തുടരുന്നു
ദില്ലി: കുരങ്ങുമനുഷ്യന്‍ എന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് തള്ളിക്കളഞ്ഞുവെങ്കിലും ജനങ്ങളെ കിടുകിടാ വിറപ്പിച്ച കുരങ്ങുമനുഷ്യനെ പിടികൂടാനുള്ള ശ്രമം ദില്ലി പൊലീസ് ഊര്‍ജ്ജിതമായി തുടരുകയാണ്.
ദില്ലി നിവാസികള്‍ ഇപ്പോഴും കുരങ്ങുമനുഷ്യന്‍ ഉയര്‍ത്തിവിട്ട ഭീതിയുടെ നിഴലിലാണ്. രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ അധികമാരും പുറത്തിറങ്ങാറില്ല. 11 മണിവരെ പ്രവര്‍ത്തിച്ചിരുന്ന പട്ടേല്‍ നഗറിലെ പാല്‍ ബൂത്ത് ഇപ്പോള്‍ ഒമ്പത് മണിയാകുമ്പോള്‍ തന്നെ അടയ്ക്കുന്നു.
കടുത്ത ചൂട് കാരണം വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയിരുന്നവര്‍ ഇപ്പോള്‍ കിടപ്പ് അകത്താക്കിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ രാത്രിയിലെ ചുറ്റിക്കറക്കം പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്.
ദാരിയഗഞ്ചിലെ റിക്ഷാക്കാരന്‍ നന്ദകിഷോര്‍ കുരങ്ങുമനുഷ്യനെ നേരിടാന്‍ ഒരു ലാത്തിയുമായാണ് നടപ്പ്. കുരങ്ങുമനുഷ്യന്റെ കാര്യത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നാണ് നന്ദകിഷോറിന്റെ അഭിപ്രായം.












Click it and Unblock the Notifications