പ്രകാശനെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: ജോലിസ്ഥലത്ത് പി. ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയ കാലിക്കറ്റ് സര്‍വകലാശാല സീനിയര്‍ അസിസ്റന്റ് സി. പ്രകാശനെ സസ്പെന്‍ഡ് ചെയ്തു.
മെയ് 21തിങ്കളാഴ്ച വൈകുന്നേരമാണ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രകാശന് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ സസ്പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റാതെ പ്രകാശന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പ്രകാശനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാലയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പ്രകാശനെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ജനവരി 15ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രകാശന്‍ ഹൈക്കോടതിയില്‍ നിന്നും സ്റേ വാങ്ങിയതിനാല്‍ സസ്പെന്‍ഷന്‍ നീണ്ടുപോവുകയായിരുന്നു.
ബസ് യാത്രക്കിടയിലുണ്ടായ പീഡനത്തിന് ശേഷമാണ് പ്രകാശന്‍ ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയത്. ഒന്നരവര്‍ഷമായി നിരാഹാരമുള്‍പ്പടെയുള്ള സമരപരിപാടികള്‍ ഉഷ നടത്തുകയായിരുന്നു. ഇരുവരും വ്യത്യസ്ത യൂണിയനുകളില്‍ പെട്ടതിനാല്‍ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നിരുന്നു.












Click it and Unblock the Notifications