Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കരുണാകരന്‍

തൃശൂര്‍: നാദാപുരം സംഭവം ആന്റണി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. അവിടെ പുതിയ പൊലീസ് ഓഫീസര്‍മാരെ നിയമിച്ച നടപടി നല്ലതാണ്. എന്നാല്‍ അത് ഫലവത്തായില്ലെന്ന് കരുണാകരന്‍ തുറന്നടിച്ചു.

കളക്ടര്‍മാരുടെ നിയമനവും ശരിയായില്ല
കളക്ടര്‍മാരെ നിയമിക്കുമ്പോള്‍ നിലവിലുള്ള കീഴ്വഴക്കം പാലിക്കണമെന്നും കരുണാകരന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ കൂടിയായിരുന്ന തൃശൂര്‍ ജില്ലാ കളക്ടര്‍ വി. ഭവാനിയെ മാറ്റിയതില്‍ കരുണാകരന്‍ തന്റെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കരുണാകരന്‍ ജൂണ്‍ 15 വെള്ളിയാഴ്ച വാര്‍ത്താലേഖകരുമായി തൃശൂരില്‍ സംസാരിക്കുകയായിരുന്നു. അഹിന്ദുവായ ഒരാളെ തൃശൂരില്‍ കളക്ടറായി നിയമിക്കരുതായിരുന്നു. ജില്ലാ കളക്ടര്‍ ക്ഷേത്രങ്ങളുടെ കൂടി ഭരണാധികാരിയാണ്. ആ നിലയ്ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടി വരും. അവിടെ നടക്കുന്ന പല സുപ്രധാന യോഗങ്ങളിലും പങ്കെടുക്കേണ്ടിയും വരും. എന്നാല്‍ തൃശൂരിലെ പുതിയ ജില്ലാ കളക്ടര്‍ക്ക് അതിനു പൂര്‍ണ്ണമായി കഴിയുമോ എന്ന് ആശങ്കയുണ്ട്.- കരുണാകരന്‍ പറഞ്ഞു. ടി.ഒ. സൂരജാണ് തൃശൂരിലെ പുതിയ കളക്ടര്‍.

ഒന്നുകില്‍ കളക്ടര്‍ ക്ഷേത്രഭരണാധികാരിയാണെന്ന വ്യവസ്ഥ മാറ്റണം. അല്ലെങ്കില്‍ കീഴ്വഴക്കം നോക്കി നിയമനം നടത്തണം. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. ജാതിയും മതവുമൊന്നുമല്ല പ്രശ്നം. കീഴ്വഴക്കമാണ്. - കരുണാകരന്‍ പറഞ്ഞു.

മുരളിയുടെ പ്രസ്താവന 1982 ഓര്‍ത്ത്1982 മുതല്‍ 91 വരെയുള്ള കോണ്‍ഗ്രസ് ഭരണത്തെ പലരും അനാവശ്യമായി വിമര്‍ശിച്ച് നേട്ടങ്ങള്‍ ജനങ്ങളില്‍ എത്താതെ പോയ സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അനാവശ്യമായി ഭരണത്തെ വിമര്‍ശിക്കരുതെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.

പിള്ളയുടെ കാര്യം പരിഹരിക്കാന്‍ ആരുടെയും സഹായം വേണ്ടകാലാവധി കഴിഞ്ഞ അക്കാദമികള്‍ പുന:സംഘടിപ്പിക്കണം. പിരിച്ചുവിടേണ്ട ദേവസ്വം കമ്മിറ്റികള്‍ പിരിച്ചുവിടണം. ബാലകൃഷ്ണപിള്ളയുടെ മന്ത്രിക്കാര്യം സംബന്ധിച്ച തര്‍ക്കം യുഡിഎഫ് യോഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. മറ്റാരുടേയും സഹായം ആവശ്യമില്ല. - കരുണാകരന്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+