കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് സര്‍ക്കാരിനെതിരെ നടപടി വേണം: എന്‍ഡിഎ

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യമന്ത്രി കരുണാനിധിയെയും കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവരെയും നീചമായ രീതിയില്‍ അറസ്റു ചെയ്ത തമിഴ്നാട് സര്‍ക്കാരിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജൂണ്‍ 30 ശനിയാഴ്ച തമിഴ്നാട്ടില്‍ അരങ്ങേറിയ സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ഫാത്തിമാ ബീവി നിശബ്ദത പാലിച്ചതിലും സഖ്യം അതൃപ്തി രേഖപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജയ്പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎയുടെ അടിയന്തിര യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. അറസ്റു ചെയ്തവരെയെല്ലാം ഉടന്‍ തന്നെ വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനെയും ടി.ആര്‍. ബാലുവിനെയും അറസ്റു ചെയ്ത രീതിയെ കടുത്ത ഭാഷയിലാണ് യോഗം വിമര്‍ശിച്ചത്. ഈ നടപടികള്‍ തീര്‍ത്തും പ്രതികാര മനോഭാവത്തോടു കൂടിയുള്ളതായിരുന്നുവെന്നും ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള പ്രതികാര നടപടികള്‍ക്ക് സ്ഥാനമില്ലെന്നും യോഗം അംഗീകരിച്ച പ്രമേയം പറയുന്നു.

ശനിയാഴ്ച ചെന്നെയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ മനസ്സ് വേദനിപ്പിക്കുന്നവയാണ്. അടിയന്തിരാവസ്ഥക്കാലത്തെ കറുത്ത ദിനങ്ങളെയാണ് ഈ നടപടികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തെയും സണ്‍ ടിവിയുടെ സംപ്രേഷണം തടഞ്ഞതിനെയും യോഗം അപലപിച്ചു. മാധ്യമസ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റമായി ഇതിനെ യോഗം ചിത്രീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X