കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു അധ്യാപകര്‍ തെരുവില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമനം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത പ്ലസ്ടു അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

1999 മുതല്‍ നിയമിതരായ പ്ലസ്ടു അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ട ില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന പ്ലസ്ടു അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പും ധനകാര്യവകുപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം നടപടികള്‍ പൂര്‍ത്തിയായില്ല. രണ്ട് മുതല്‍ എട്ട ് ലക്ഷം രൂപ വരെ മാനേജ്മെന്റുകള്‍ക്ക് നല്‍കിയാണ് ഓരോരുത്തരും നിയമനം തരപ്പെടുത്തിയത്. ശമ്പളത്തില്‍ നിന്നും ഗഡുക്കളായി കടം അടച്ചു തീര്‍ക്കാമെന്ന് കരുതിയ അധ്യാപകര്‍ ഇപ്പോള്‍ കടക്കെണിയിലാണ്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്ലസ്ടു അധ്യാപകര്‍ക്ക് ശമ്പളം നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ തടിതപ്പുകയാണ്. പ്ലസ്ടു അധ്യാപകര്‍ക്കൊപ്പം നിയമനം ലഭിച്ച ലാബ് അറ്റന്‍ഡര്‍മാര്‍ക്കും ശമ്പളം നല്‍കിയിട്ട ില്ല.

ഇപ്പോള്‍ പ്ലസ്ടുവിന്റെ ഓരോ ബാച്ചിനും 10 സീറ്റ് വീതം വര്‍ധിപ്പിക്കാനുള്ള നീക്കം ഫലത്തില്‍ ബാച്ച് വര്‍ധനവായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സീറ്റ് വര്‍ധന ലാഭകരമല്ലാത്തതിനാല്‍ മാനേജ്മെന്റുകള്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. വന്‍തുക കോഴ നല്‍കി ശമ്പളമില്ലാത്ത ജോലിക്കായി കുറെ പേര്‍ കൂടി കയറുമെന്ന് അര്‍ത്ഥം. മാനേജ്മെന്റ് പ്രതിനിധികളുമായി ജൂലായ് മൂന്ന് ചൊവാഴ്ച വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. അന്നേ ദിവസം തന്നെ ശമ്പളം ലഭിക്കാത്ത പ്ലസ്ടു അധ്യാപകര്‍ സെക്രട്ടേറിയേറ്റ് നടയില്‍ ധര്‍ണയും നടത്തുന്നുണ്ട്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്ടു അധ്യാപകരുടെ നിയമനം നടന്നിട്ട ില്ല. മണിക്കൂറിന് 60 രൂപ വീതം നല്‍കി ഗസ്റ് ലക്ചറര്‍മാരെ വച്ചാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ക്ലാസ് നടക്കുന്നത്. ഇപ്പോള്‍ എയ്ഡഡ് സ്കൂളുകളും ഗസ്റ് ലക്ചറര്‍മാരെ വച്ച് തുടങ്ങിയിട്ടുണ്ട്. ഏകദേശം 2, 20,000 പ്ലസ്ടു സീറ്റുകളാണ് കേരളത്തിലുള്ളത്. അധ്യാപകരില്‍ 90 ശതമാനവും വനിതകളായതിനാല്‍ സമരം ശക്തമാക്കാനും കഴിയാത്ത അവസ്ഥയിലാണ് പ്ലസ്ടു അധ്യാപകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X