കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ വിമാന സര്‍വീസിന് സമ്മര്‍ദം ചെലുത്തണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നതിനായി വിദേശവിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുവാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കേരളത്തില്‍ നിന്നുള്ള എംപി മാരോട് അഭ്യര്‍ത്ഥിച്ചു.

വിമാനക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രാനുമതി ലഭിക്കാത്തതാണ് കൂടുതല്‍ സര്‍വീസ് തുടങ്ങുന്നതിന് തടസമായി പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ജൂലായ് ഏഴ് ശനിയാഴ്ച വിളിച്ചുകൂട്ട ിയ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയ്റോബ്രിഡ്ജ് സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തണം. ദില്ലിയിലെ കേരളാ ഹൗസില്‍ ആരംഭിക്കുന്ന നോര്‍ക്ക സെല്ലിന് വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കണമെന്നും ആന്റണി എംപിമാരോട് ആവശ്യപ്പെട്ട ു.

കൊച്ചിയില്‍ ഒരു ടെക്നോളജി ഹാബിറ്റാറ്റ് സ്ഥാപിക്കുന്നതിനും സ്കൂള്‍ കോളേജ് തലത്തില്‍ ഐടി പരിശീലനം നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ട ുള്ള പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ട ു. വിനോദസഞ്ചാരം, ബയോടെക്നോളജി തുടങ്ങിയ മേഖലകളില്‍ പുരോഗതി നേടുന്നതിന് ആവശ്യമായ കേന്ദ്രസഹായവും പിന്തുണയും ഉറപ്പാക്കണമെന്നും ആന്റണി എംപിമാരോട് നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി കേരളാ ഹൗസില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാനുദ്ദേശിക്കുന്ന എന്‍. ആ. ഐ സെല്ലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം ലഭിക്കാന്‍ എം. പിമാര്‍ യത്നിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അഭ്യര്‍ത്ഥിച്ചു.

കടലുണ്ടി അപകടത്തിന് ശേഷം സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാര്‍ ആകെ ഭീതിയിലാണ്. റെയില്‍പ്പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ബന്ധപ്പെട്ട വരോട് ആവശ്യപ്പെടണം. ഇറക്കുമതി മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X