പൊലീസ് നടപടി ജയ ന്യായീകരിക്കുന്നു
ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരെയും അറസ്റു ചെയ്ത നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ന്യായീകരിച്ചു. ജൂലായ് 10 ചൊവാഴ്ച പുറത്തിറക്കിയ 10 പേജുള്ള പ്രസ്താവനയിലാണ് തന്റെ സര്‍ക്കാരിന്റെ നടപടികളെ ജയ ന്യായീകരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് രാമന്‍ കമ്മീഷനുമായി നിസ്സഹകരിക്കാന്‍ കരുണാനിധി നേതൃത്വം നല്‍കുന്ന ഡിഎംകെ തീരുമാനിച്ചതിനു ഒരു ദിവസത്തിനു ശേഷമാണ് ജയലളിത ഈ പ്രസ്താവന ഇറക്കിയത്. സണ്‍ ടിവിയില്‍ കൂടി കാണിച്ച ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഭാഗങ്ങള്‍ കമ്മീഷനെ കാണിക്കേണ്ടി വരും എന്നതിനാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് കരുണാനിധിയും കൂട്ടരും അന്വേഷണം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ജയ പ്രസ്താവനയില്‍ ആരോപിച്ചു.
പൊലീസ് തങ്ങളുടെ കൈവശമുള്ള വീഡിയോ ക്ലിപ്പിംഗുകള്‍ കാണിച്ചതിനാല്‍ കമ്മീഷന്‍ സണ്‍ ടിവിയുടെ ദൃശ്യങ്ങളും ആവശ്യപ്പെടും. തങ്ങളുടെ പക്കലുള്ളത് മുഴുവന്‍ കള്ളമാണെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ട് അവര്‍ കമ്മീഷനുമായി സഹകരിക്കാന്‍ മടിക്കുന്നത്, ജയലളിത ആരോപിച്ചു.
കരുണാനിധിയെ അറസ്റു ചെയ്തതിനു ശേഷം സണ്‍ ടിവി അദ്ദേഹം അലറിക്കരയുന്നതും കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്‍. ബാലുവിനെയും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ തുടരെത്തുടരെ കാണിച്ചിരുന്നു. കരുണാനിധിയോട് സഹതാപം തോന്നുന്ന തരത്തിലുള്ള വികാരം ഉണ്ടാക്കിയെടുക്കാനും ഈ ദൃശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പിന്നീട് തമിഴ്നാട് സര്‍ക്കാര്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയുകയും ജയ ടിവിയിലൂടെ പൊലീസിന്റെ പക്കലുള്ള ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു.
പൊലീസ് മാന്യതയോടെ പെരുമാറിയെന്നും മാരനും സംഘവുമാണ് പൊലീസിനെ മര്‍ദ്ദിച്ചതെന്നുമാണ് പൊലീസിന്റെ പക്കലുള്ള ദൃശ്യങ്ങള്‍ തെളിയിച്ചത്. ഇക്കാര്യത്തിനു തന്നെയാണ് ജയലളിത തന്റെ പ്രസ്താവനയില്‍ ഊന്നല്‍ നല്‍കിയതും.
പക്ഷെ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ ഒന്നുമായും സഹകരിക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ നിയമനടപടികളെടുക്കുന്ന കാര്യം പരിഗണനയിലില്ലെന്നാണ് ജയ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടിയുടെ നിയമവിഭാഗം കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡിഎംകെ നേതാവ് കരുണാനിധി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications