കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫിനെതിരെ വാജ്പേയി

  • By Staff
Google Oneindia Malayalam News

ദില്ലി: മുഷാറഫ് നടത്തിയ ചില വിവാദ പ്രസ്താവനകളെ വാജ്പേയി പരസ്യമായി എതിര്‍ത്തതോടെ ഇന്ത്യ-പാക് ഉച്ചകോടിയ്ക്ക് പിരിമുറുക്കത്തിന്റെ അന്തരീക്ഷം. ഇന്ത്യാസന്ദര്‍ശനം തുടങ്ങുന്നതിന്റെ തലേദിവസമായ ജൂലായ് 13 വെള്ളിയാഴ്ച മുഷാറഫിന്റേതായി ദുബായിലെ ഗള്‍ഫ് ന്യൂസ് പത്രത്തില്‍ വന്ന വാജ്പേയിയെ ചൊടിപ്പിച്ചത്.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ഫലപ്രദമാകാന്‍ കശ്മീരികളെ കൂടി ഉള്‍പ്പെടുത്തണമെന്ന മുഷാറഫിന്റെ അഭിപ്രായത്തെ വാജ്പേയി നിഷേധിച്ചു. ഇന്തോ-പാക് ചര്‍ച്ചകളില്‍ ഒരു മൂന്നാമന്റെയും ആവശ്യമില്ലെന്ന് ജൂലായ് 13 വെള്ളിയാഴ്ച ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വാജ്പേയി തിരിച്ചടിച്ചു.

കഴിഞ്ഞകാലങ്ങളിലെ അഭിപ്രായഭിന്നതകള്‍ മുഷാറഫ് മാറ്റിവയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് വാജ്പേയി പറഞ്ഞു. കശ്മീര്‍ പ്രശ്നത്തെക്കുറിച്ചുള്ള ഭിന്നതകള്‍ തുറന്നു ചര്‍ച്ചചെയ്യാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. സിംലാകരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും വെളിച്ചത്തില്‍ ഇന്ത്യയും പാകിസ്ഥാനും എല്ലാ പ്രശ്നങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്യണമെന്നും വാജ്പേയി ഒരു ചോദ്യത്തിനുത്തരമായി വാജ്പേയി പറഞ്ഞു. അതേ സമയം സിംലാകരാറിനെയും ലാഹോര്‍ പ്രഖ്യാപനത്തെയും മുഷാറഫ് തന്റെ അഭിമുഖത്തില്‍ അപലപിച്ചിരുന്നു.

കശ്മീരാണ് പ്രധാന പ്രശ്നമെന്ന മുഷാറഫിന്റെ പ്രസ്താവനയെയും വാജ്പേയി തള്ളിക്കളഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദത്തെയും സമാധാനത്തെയും ഉലയ്ക്കുന്ന ഒരു പാര്‍ശ്വവിഷയങ്ങളും ചര്‍ച്ചയ്ക്കെടുക്കുന്ന പ്രശ്നമില്ലെന്ന് വാജ്പേയി തുറന്നടിച്ചു. അതേ സമയം കശ്മീര്‍ അടക്കമുള്ള ഏത് വിഷയവും ചര്‍ച്ചചെയ്യാന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്നും വാജ്പേയി വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയുടെ ഭാഗം: ഫറൂഖ് അബ്ദുള്ള

ഇന്ത്യയും പാകിസ്ഥാനും എത്ര തവണ ചര്‍ച്ച ചെയ്താലും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലാതാവില്ലെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. തനിക്കോ ഹുറിയത്തിനോ ഈ ഉച്ചകോടിയില്‍ യാതൊരു പ്രസക്തിയില്ലെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് വാജ്പേയിയും മുഷാറഫുമാണെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

എന്‍ഡിഎയ്ക്ക് താക്കറേയുടെ വിമര്‍ശനം

ഇന്തോ-പാക് ഉച്ചകോടിയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തില്ലെന്ന് ശിവസേനാനേതാവ് ബാല്‍ താക്കറേ പറഞ്ഞു. ഈ ഉച്ചകോടിയില്‍ നിന്നും വട്ടപ്പൂജ്യമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും താക്കറേ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഉറച്ച അഭിപ്രായം ആവശ്യമാണ്. നമ്മുടെ സര്‍ക്കാരിന്റെ പ്രശ്നവും അതുതന്നെയാണെന്നും താക്കറേ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X