കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി വികസനത്തിന് 49.5 കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം ഐടി മേഖലയുടെ വികസനത്തിനായി 49.5 കോടി രൂപയാണ് 2001-02 വര്‍ത്തേക്കുള്ള കേരള ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമാക്കിയായിരിക്കും കേരളത്തിന്റെ ഐടി വികസനം. ഇതിന്റെ മുന്നോടിയായി ലോകോത്തര ടെക്നോളജി ഹാബിറ്റാറ്റ് കൊച്ചിയില്‍ സ്ഥാപിക്കും. സംസ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് ശൃംഖല വ്യാപിപ്പിക്കുമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി എട്ടു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൊച്ചിയില്‍ ഹൈടെക് പാര്‍ക്കിന് രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഐടി-ടെലികോം മേഖലയിലേക്ക് സ്വകാര്യമേഖലയെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. സ്വകാര്യ നിക്ഷേപകര്‍ക്ക് പണം നിക്ഷേപിക്കാനുള്ള അവസരം ഒരുക്കും.

നെറ്റ്വര്‍ക്കിലൂടെ സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്നതിന് 2.5 കോടി രൂപയും ട്രഷറിയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് നാലു കോടി രൂപയും വകയിരുത്തിയിരിക്കുന്നു. കളക്ടറേറ്റുകളുടെ സര്‍ക്കാര്‍ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റും ഓഫീസുകളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സ്ഥാപിക്കും. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതു കൂടാതെ മറ്റു വകുപ്പുകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് മറ്റൊരു അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് കേരള പൊലീസ് സേനയെ നവീകരിക്കും. ഇതിനായി 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊലീസില്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ 72.5 ലക്ഷം രൂപ വകയിരുത്തി.

സ്കൂളുകളില്‍ 100 ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യം. പാഠ്യപദ്ധതിയില്‍ കംപ്യൂട്ടര്‍ പഠനവും ഉള്‍പ്പെടുത്തും. ഇതിന് 4.17 കോടി രൂപ കൂടി വകയിരുത്തും. കേന്ദ്ര സഹായമായ 2. 4 കോടിക്കു പുറമേയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X