കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍നാഥിലേക്കുള്ളവഴിയില്‍ സ്ഫോടനം,11 മരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: അമര്‍നാഥിലേക്കുള്ള വഴിയില്‍ ശേഷനാഗില്‍ ഉണ്ടായ രണ്ട് സ്ഫോടനങ്ങളിലായി പതിനൊന്ന് പേര്‍ മരിച്ചു. ശനിയാഴ്ച അതിരാവിലെ 1.25നും 1.50നുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.

രണ്ട് പോലീസ് ഓഫീസര്‍മാരും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആഞ്ച്തീര്‍ത്ഥാടകരും മറ്റ് നാല് പേരുമാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ പൊലീസുകാരാണ്. തീര്‍ത്ഥാടകരുടെ വേഷത്തില്‍ എത്തിയ രണ്ട് തീവ്രവാദികളാണ് അക്രമം നടത്തിയത്. ഒരു തീവ്രവാദിയെ സി ആര്‍ പി എഫ് വെടി വച്ചുകൊന്നു. അടുത്ത ആളിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. തീവ്രവാദികളും പോലീസും തമ്മിലുള്ള വെടിവയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

സ്ഫോടനത്തെ തുടര്‍ന്ന് അമര്‍നാഥ് യാത്ര താത്കാലികമായി റദ്ദാക്കി. ശേഷനാഗിലുളള തീര്‍ത്ഥയാത്രക്കാരെ അമര്‍നാഥിലേക്ക് പോകുന്നതില്‍നിന്ന് തടഞ്ഞിട്ടുണ്ട്. അമര്‍നാഥ് സന്ദര്‍ശിച്ച് മടങ്ങുന്നവരെയും യാത്രതുടരാന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പഹല്‍ഗാമില്‍ തീവ്രവാദികളും പൊലീസുകാരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ 35 പേര്‍ മരിച്ചിരുന്നു.

ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്കുള്ള പഹല്‍ഗാമില്‍ നിന്ന് 48 കിലോമീറ്റര്‍ മലകയറിയാണ് അമര്‍നാഥില്‍ പോകേണ്ടത്. പഹല്‍ഗാമില്‍ നിന്ന് 28 കിലോമീറ്റര്‍ മലകയറിയാലാണ് സ്ഫോടനം നടന്ന ശേഷനാഗില്‍ എത്തുക. അമര്‍നാഥിലേക്ക് പോകുന്നവര്‍ ചന്ദന്‍വാടി, ശേഷനാഗ്, പഞ്ചതര്‍ണി എന്നിവിടങ്ങളില്‍ ഓരോരാത്രി തങ്ങിയാണ് അമര്‍നാഥിലെത്തുന്നത്. കടല്‍ നിരപ്പില്‍ നിന്ന് 11,730 അടി (3,352 മീറ്റര്‍) ഉയരത്തിലാണ് സ്ഫോടനം നടന്ന ശേഷനാഗ്.

വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അമര്‍നാഥിലേക്ക് യാത്രക്കാരെ അനുവദിക്കുന്നത്. മറ്റുസമയങ്ങളില്‍ മഞ്ഞുമൂടി കിടക്കുന്നതാണ് ഈ പ്രദേശം. 2001 ജൂലൈ രണ്ടാം തീയതി തുടങ്ങിയ യാത്ര ആഗസ്ത് അഞ്ചാം തീയതി അവസാനിക്കും. ഈ വര്‍ഷം ഇതിനകം ഒരുലക്ഷത്തിലേറെ പേര്‍ അമര്‍നാഥ് സന്ദര്‍ശിച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X