കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാവെടിനിര്‍ത്തല്‍ വ്യാപിപ്പിക്കില്ല: കേന്ദ്രം

  • By Staff
Google Oneindia Malayalam News

ദില്ലി: നാഗാ കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ തുടരുമെങ്കിലും അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. ജൂലായ് 27 വെള്ളിയാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വാജ്പേയി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

നാഗാകലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെതിരെ മണിപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ കലാപം നടന്നിരുന്നു. ഈ കലാപമാണ് ഇങ്ങിനെയൊരു തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

ജൂണ്‍ 14ന് കേന്ദ്രം എന്‍എസ്സിഎന്‍ (ഐഎം) എന്ന നാഗാകലാപകാരികളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ കരാറിലെ 'മറ്റ് സംസ്ഥാനങ്ങളിലേക്ക് ' എന്ന വാക്ക് എടുത്തുകളയുമെന്നും പകരം നാഗാലാന്റില്‍ മാത്രമായി വെടിനിര്‍ത്തല്‍ പരിമിതപ്പെടുത്തമെന്നും പ്രധാനമന്ത്രി വാജ്പേയി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പറഞ്ഞു.

മണിപ്പൂര്‍ ഗവര്‍ണര്‍ വേദ് മാര്‍വ, മുഖ്യമന്ത്രിമാരായ തരുണ്‍ ഗൊഗോയ്(അസം), ത്രിപുര മണിക് സര്‍ക്കാര്‍(ത്രിപുര) , സോറം തംഗ(മിസോറാം), മുകുത് മിതി(അരുണാചല്‍ പ്രദേശ്), ഇ.കെ. മാവ്ലാംഗ്(മേഘാലയ), എസ്.സി. ജാമിര്‍( നാഗാലാന്റ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രണ്ട് ദിവസം മുമ്പ് ആംസ്റര്‍ഡാമില്‍ സര്‍ക്കാരിന്റെ പ്രതിനിധി കെ. പത്മനാഭയ്യയും എന്‍എസ്സിഎന്‍(ഐഎം) പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ തീരുമാനം കൈക്കൊണ്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി വാര്‍ത്തലേഖകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X