കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ സിപിഎം സമരത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനങ്ങള്‍ക്കെതിരെ ആഗസ്ത് 19 മുതല്‍ 25 വരെ സിപിഎം പ്രചാരണം നടത്തും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താനായി പ്രാദേശികതലത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

ജൂലായ് 24ന് തൊഴിലാളികളും ജൂലായ് 25ന് സംസ്ഥാന ജീവനക്കാരും നടത്തിയ സമരങ്ങള്‍ വിജയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നാണ് കാണിക്കുന്നതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മറ്റ് 13 സംസ്ഥാന സര്‍ക്കാരുകളുടെ പാത പിന്തുടര്‍ന്നു കൊണ്ട് കേരള സര്‍ക്കാരും ആഗോളവത്കരണത്തിന്റെ ഭാഗമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മരവിപ്പിച്ചും നിയമനം തടഞ്ഞും പദ്ധതി ചെലവ് വെട്ടിക്കുറച്ചും വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിപ്പിച്ചും ജനങ്ങളെ കഷ്ടത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ബജറ്റില്‍ പുതിയ ക്ഷേമപദ്ധതികളൊന്നും തന്നെയില്ല. പരമ്പരാഗത മേഖലകളെ ബജറ്റില്‍ പരിപൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയില്‍ മൂല്യനിര്‍മാര്‍ജനത്തിനാണ് വഴിവെക്കുക.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ആദിവാസികള്‍ പട്ടിണി മൂലം മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X