കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ അധോലോകം പിടിമുറുക്കുന്നു?

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഛോട്ടാരാജന്റെ സംഘത്തില്‍ പെട്ട മൂന്നു യുവാക്കളെ വെടിവച്ചു കൊന്നെങ്കിലും ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലും അധോലോകം പിടിമുറുക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ആഗസ്ത് ഒന്ന് ബുധനാഴ്ച രാത്രിയാണ് അധോലോക നേതാവ് ഛോട്ടാരാജന്റെ സംഘത്തില്‍പെട്ട മൂന്നു ചെറുപ്പക്കാരെ ബാംഗ്ലൂര്‍ പൊലീസിന്റെ സഹായത്തോടെ മുംബൈ പൊലീസ് വെടിവച്ചു കൊന്നത്.

ബാംഗ്ലൂരില്‍ അടുത്തിടെ കൊലപാതകങ്ങളും ആസൂത്രിത കൊള്ളകളും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലപ്പെട്ട ചെറുപ്പക്കാര്‍ക്ക് ഈ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോ എന്നന്വേഷിച്ചുവരികയാണെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ അജയ് കുമാര്‍ സിംഗ് വാര്‍ത്താലേഖകരോട് പറഞ്ഞു.

മൂന്നു പേരെ വധിച്ചതോടെ ബാംഗ്ലൂരിലെ പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടിരിക്കുകയാണ്. കാരണം കഴിഞ്ഞ കുറെ നാളുകളായി നടന്നുവരുന്ന മോഷണപരമ്പരകളുടെയോ മറ്റു കുറ്റകൃത്യങ്ങളുടെയോ പിന്നിലുള്ളവരെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു പൊലീസ്.

ജഗുഷെട്ടി എന്നറിയപ്പെടുന്ന ജഗദീഷ് ഫക്കീറ ഷെട്ടി(38), സുശില്‍ ഗാവോങ്കര്‍(34), ചിക്ന എന്നറിയപ്പെടുന്ന ഉദയ(32) എന്നിവരാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാത്രം അകലെയുള്ള എച്ച്എഎല്‍ ബസ് സ്റോപ്പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

ബാംഗ്ലൂരില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനടിക്കറ്റുകള്‍ ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജു ഷെട്ടിയും കൂട്ടുകാരും ബാംഗ്ലൂരില്‍ അഭയം തേടിയതായി മുംബൈ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.

നേരത്തെ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കെതിരെ വധശ്രമത്തിന് പദ്ധതിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ വന്‍സുരക്ഷ ഇദ്ദേഹത്തിന് നല്കിവരികയാണ്.

പൊതുവെ സമാധാനം നിറഞ്ഞ സമ്പന്നരുടെ നഗരമായി അറിയപ്പെടുന്ന ബാംഗ്ലൂരില്‍ അധോലോകപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. മാത്രമല്ല, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ വ്യവസായത്തിലൂടെ അതിസമ്പന്നത നിറഞ്ഞ ഈ നഗരം സാമ്പത്തികനേട്ടത്തിന് പറ്റിയ ഇടമായും സംഘം കണക്കുകൂട്ടിയിരിക്കണം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X