കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം 2002ല്‍ മാത്രം
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത വര്‍ഷത്തോടെ മാത്രമേ ഹജ്ജ് സര്‍വീസ് തുടങ്ങുകയുള്ളൂവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ശരത്യാദവ് ലോക്സഭയെ അറിയിച്ചു.
വിദേശ എയര്‍ലൈന്‍സുകള്‍ സര്‍വീസ് തുടങ്ങുന്നതിന് വിമാനത്താവളം ഇപ്പോള്‍ പര്യാപ്തമല്ലെന്നും ശരത്യാദവ് പറഞ്ഞു. വിമാനത്താവളത്തിലെ റണ്‍വേ 9000 അടിയോളം വികസിപ്പിച്ചതിനു ശേഷം അന്തര്‍ദേശീയ വിമാനസര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഹഡ്കോയില്‍ നിന്നുമെടുത്ത വായ്പയുടെ പലിശ അടച്ചുതീര്‍ക്കും വരെ യൂസേഴ്സ്ഫീ പിരിക്കുന്നത് തുടരുമെന്ന് ശരത്യാദവ് പറഞ്ഞു.












Click it and Unblock the Notifications