കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മന്ത്രിസഭാരേഖ ചോര്‍ച്ച: ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
തിരുവനന്തപുരം: മന്ത്രിസഭാ രേഖ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
വിജിലന്‍സ് എസ്പി രാജശേഖരന് നായര്‍, ഡിവൈഎസ്പി ക്രിസ്റ്റി ബാസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലാണ് ആഗസ്ത് 13 തിങ്കളാഴ്ച ചോദ്യം ചെയ്യല്‍ നടന്നത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഫസിയാ ബീവി, അണ്ടര്‍ സെക്രട്ടറി ഗീത, സെക്ഷന്‍ ഓഫീസര്‍ കോമളന്, സെക്ഷന്‍ ക്ലര്‍ക്ക് നജീമുദ്ദീന്, ടൈപ്പിസ്റ് ഉഷ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഇവരെ സെക്രട്ടറിയേറ്റില്‍ വച്ചും പിന്നീട് പൂജപ്പുരയിലുള്ള വിജിലന്‍സ് ഓഫീസിലും വച്ച് ചോദ്യം ചെയ്തുവെന്നാണ് അറിയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ ഉടനെ തന്നെ അവരുടെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.