കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വികസനത്തിന് 50,000 കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 50,000 കോടി രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.

ഈ ലക്ഷ്യം കൈവരിക്കാനായി ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും വിദേശമലയാളികളുടെയും സഹകരണം തേടുമെന്ന് ആന്റണി പറഞ്ഞു. ആഗസ്ത് 15 ബുധനാഴ്ച സ്വാതന്ത്യ്രദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ദക്ഷിണേന്ത്യയില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പദ്ധതികള്‍ നടപ്പാക്കുന്നതിനായി സ്വകാര്യപങ്കാളിത്തം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുന്നതിനും സഹായിക്കും. സംസ്ഥാനത്തെ ക്രമസമാധാനനിലയ്ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ദോഷഫലങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കഠിനമായി ശ്രമിക്കും. അതേ സമയം ഈ നയങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നത് ഉറപ്പ് വരുത്തുകയും ചെയ്യും. റബറിന്റെ ഇറക്കുമതി ഒരു സാഹചര്യത്തിലും സര്‍ക്കാര്‍ അനുവദിക്കില്ല.

നേരത്തെ ആന്റണി ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് സായുധസേനാവിഭാഗങ്ങളുടെ പരേഡിനെ അഭിവാദ്യം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X