കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒംബുഡ്സ്മാന്‍ ദുര്‍ബലപ്പെടുത്തരുത്: വെളിയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒംബുഡ്സ്മാന്‍ അംഗങ്ങളുടെ എണ്ണം ഏഴില്‍ നിന്നും ഒന്നായി കുറച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള സംവിധാനമില്ല. ഈ സാഹചര്യത്തില്‍ ഒംബുഡ്സ്മാന്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഒരു ആശ്രയം. ഗ്രാമസഭകളെ പറ്റിയും പദ്ധതികളെ പറ്റിയും ഉള്ള പരാതികള്‍ നേരിട്ട് സെക്രട്ടറിയേറ്റില്‍ വന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.

സംസ്ഥാനത്തെ ആയിരത്തോളം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ ഏകാംഗത്തിന് സാധ്യമല്ല. ക്രമേണ ഒംബുഡ്സ്മാന്‍ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണിതെന്നും വെളിയം കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തദ്ദേശസ്വയംഭരണ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനകീയാസൂത്രണത്തിലൂടെ വികസനം സാധ്യമായ എല്ലാ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇടതുമുന്നണി ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് വെളിയം മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X