പൊന്നാനി തുറമുഖത്തിന് കേന്ദ്രാനുമതി
തിരുവനന്തപുരം: പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്രാനുമതി ലഭിച്ചതായി തുറമുഖ മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖ അംഗീകരിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രി അജിത് സിംഗാണ് അനുമതി നല്‍കുന്നതായി അറിയിച്ചതെന്ന് സപ്തംബര്‍ എട്ട് ശനിയാഴ്ച രാഘവന്‍ പറഞ്ഞു. വിദഗ്ധര്‍ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖയില്‍ പൊന്നാനി തുറമുഖത്തിന്റെ സമഗ്രവികസനമായിരുന്നു മുന്നോട്ട് വച്ചിരുന്നത്.
28 കോടി രൂപ മുതല്‍മുടക്കില്‍ നാല് വര്‍ഷം കൊണ്ട് തുറമുഖത്തിന്റെ പണി തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിവര്‍ഷം 200 മുതല്‍ 250 ദിവസങ്ങള്‍ വരെ മത്സ്യബന്ധനം നടത്താനാകും. 350 മത്സ്യബന്ധന ബോട്ടുകള്‍ക്കും 1200 യന്ത്രവല്‍ക്കൃത വള്ളങ്ങള്‍ക്കും അനേകം നാടന്‍ വള്ളങ്ങള്‍ക്കും തുറമുഖം പ്രയോജനപ്പെടും.
കോഴിക്കോട് നിന്നുള്ള മത്സ്യബന്ധന കയറ്റുമതി വര്‍ധിക്കാനും തുറമുഖം പ്രയോജനപ്പെടും. പൊന്നാനി തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതോടെ വടക്കന്‍ കേരളത്തിലെ പ്രധാന തുറമുഖമായി പൊന്നാനി മാറുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications