Get Updates
Get notified of breaking news, exclusive insights, and must-see stories!

വക്കം ഖാദര്‍ പുരസ്ക്കാരം ഉദയഭാനുവിന്

തിരുവനന്തപുരം: പൊതുനന്മയ്ക്കായി സേവനമര്‍പ്പിച്ചിട്ടുള്ള വ്യക്തികള്‍ക്ക് മരണാനന്തര ബഹുമതിയായി ഏര്‍പ്പെടുത്തിയിട്ടുള്ള വക്കം ഖാദര്‍ പുരസ്ക്കാരം ഈ വര്‍ഷം എ. പി. ഉദയഭാനുവിന് നല്‍കും.

ഈട്ടിതടിയില്‍ തീര്‍ത്ത ശില്‍പമാണ് പുരസ്ക്കാരം. ഗ്രന്ഥകാരന്‍, സ്വാതന്ത്യ്രസമരസേനാനി, പത്രപ്രവര്‍ത്തകന്‍, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഉദയഭാനു കഴിവ് തെളിയിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നാടിന്റെ സ്വാതന്ത്യ്രത്തിനായി പോരാടിയതിന് തൂക്കിലേറ്റപ്പെട്ട വക്കം ഖാദറിന്റെ 58ാം രക്തസാക്ഷിത്വദിനം സപ്തംബര്‍ 10 തിങ്കളാഴ്ച ആചരിക്കും.

വക്കം ഖാദറോടൊപ്പം പിടിക്കപ്പെടുകയും കൊലക്കയറില്‍ നിന്നും രക്ഷപ്പെടുകയും ചെയ്ത ചാവേര്‍ സംഘത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളായ കെ. എം. ജോര്‍ജ്, സി. പി. ഈപ്പന്‍, കൊച്ചുഗോവിന്ദന്‍, മേതില്‍ ഗംഗാധരന്‍ എന്നിവരെ ചടങ്ങില്‍ വയലാര്‍ രവി പൊന്നാട അണിയിച്ച് ആദരിക്കുന്നു. വര്‍ക്കല രാധാകൃഷ്ണന്‍ എംപി പുരസ്ക്കാരദാനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+