കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു; പ്രളയക്കെടുതി മാറിയില്ല

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് പെയ്യുന്ന മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇതുവരെ വെള്ളമിറങ്ങിയിട്ടില്ല.

സപ്തംബര്‍ 25 ചൊവാഴ്ച ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ മൊത്തം ക്യാമ്പുകളുടെ എണ്ണം 17 ആയി. ഇവിടങ്ങളില്‍ 3300 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ശക്തമായ മഴയില്‍ 92 വീടുകള്‍ പൂര്‍ണമായും 1252 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മൂലം വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതു കൊണ്ടാണ് വെള്ളക്കെട്ടിന് ശമനമുണ്ടാകാത്തത്. വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലി ദ്രുതഗതിയില്‍ നടക്കുകയാണ്. മഴക്കെടുതി രൂക്ഷമായ മണക്കാട്, മുട്ടത്തറ, കടകംപള്ളി വില്ലേജുകള്‍ ഓരോ ഡെപ്യുട്ടി കളക്ടര്‍മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. ആര്‍. ജ്യോതിലാല്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നതും വെള്ളം കയറിയതു മൂലം അധ്യയനം നടത്താന്‍ കഴിയാത്തതുമായ വിദ്യാലയങ്ങള്‍ക്ക് സപ്തംബര്‍ 26 ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രശ്നം ഒഴിവാക്കാന്‍ നാല് കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് സപ്തംബര്‍ 25 ചൊവാഴ്ച അറിയിച്ചു. അടുത്ത വര്‍ഷം സപ്തംബറോടെ പണി പൂര്‍ത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X