കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എംവി മിനോകോയി കൈമാറി
കൊച്ചി: എംവി മിനോകോയി യാത്രാക്കപ്പല്‍ കൊച്ചിന് ഷിപ്പ്യാഡ് ലക്ഷദ്വീപ് അധികൃതര്‍ക്ക് കൈമാറി.
150 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലില്‍ 25 ടണ്‍ ഉള്‍കൊള്ളിക്കാവുന്ന കാര്‍ഗോ സംവിധാനമുണ്ട്. പ്രത്യേക പ്രാര്ഥനാമുറിയും ഭക്ഷണമുറിയും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.
ഇറ്റലിയിലെ നാവല്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സഹായത്തോടെയാണ് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.