കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിക്കാന്‍ താലിബാന്‍ തയ്യാര്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം തീരുമാനിച്ചു. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച ചേര്‍ന്ന താലിബാന്‍ മന്ത്രിസഭയുടെ അടിയന്തിര യോഗമാണ് ഈ തീരുമാനമെടുത്തത്. സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുന്ന നയത്തില്‍ മാറ്റമൊന്നുമില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയും ബ്രിട്ടനും നയിക്കുന്ന സൈന്യത്തിനെതിരെ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ സൈനിക-രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. സൈനികകേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പ്രധാനയിടങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട് - താലിബാന്‍ വക്താവ് പറഞ്ഞു.

1979-89 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനെതിരെ പോരാടിയ അതേ തന്ത്രമാണ് അമേരിക്കക്കെതിരെയും സ്വീകരിക്കാന്‍ താലിബാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒസാമയെ കൈമാറുന്ന കാര്യത്തില്‍ ചര്‍ച്ചയാകാം എന്നതു തന്നെയാണ് ഇപ്പോഴും താലിബാന്റെ നിലപാടെന്നും വക്താവ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X