കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി-പൊലീസ് സംഘട്ടനത്തെ തുടര്‍ന്ന് ആഴ്ചകളായി അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ഒക്ടോബര്‍ 15 തിങ്കളാഴ്ച പുനരാരംഭിക്കും.

മറ്റ് ക്ലാസുകള്‍ ഘട്ടംഘട്ടമായി തുടങ്ങാനും ഒക്ടോബര്‍ 12 വെള്ളിയാഴ്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കോളേജില്‍ പൊലീസ് എയ്ഡ് പോസ്റ് തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സൂപ്പി അറിയിച്ചു.

ഇനിമുതല്‍ തിരിച്ചറിയില്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളെ മാത്രം കോളേജ് വളപ്പിനകത്തേക്ക് കടത്തിവിടുകയുള്ളു. ഇത് പരിശോധിക്കാന്‍ അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ ചെലവില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കും. ഓഡിറ്റോറിയത്തിന് പിന്നിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ മുറി വിട്ടുകൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പകരം മുറി കണ്ടെത്തുന്നതിന്റെ ചുമതല സ്റാഫ് യൂണിയനെ ഏല്‍പ്പിച്ചിട്ടുണ്ട്.

കോളേജോ ഏതെങ്കിലും കോഴ്സുകളോ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടായില്ല. എസഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ എസ്. വര്‍ഗീസ്, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, അധ്യാപക രക്ഷകര്‍ത്താ സംഘടനകളുടെ പ്രതിനിധികള്‍, സിറ്റി പൊലീസ് കമ്മീഷണര്‍ രാജന്‍ സിംഗ്, വി. എസ്. ശിവകുമാര്‍ എംപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X