കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദിബന്ധമുള്ള സുഡാന്‍കാരനെ തിരയുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: തീവ്രവാദികളുമായി ബന്ധമുള്ളതെന്നു സംശയിക്കുന്ന സുഡാന്‍ യുവാവ് പെട്ടെന്ന് അപ്രത്യക്ഷനായത് കൊച്ചി പൊലീസിനെ അലട്ടുന്നു. അതിഫ് മൊഹമ്മദ് അലി സലി എന്ന ഇയാള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട പഠനത്തിനെത്തിയതാണ് അതിഫ്.

അതിഫിനെ കാണാതായതിനെത്തുടര്‍ന്ന് കേരളത്തില്‍ പഠനം നടത്തുന്ന വിദേശവിദ്യാര്‍ത്ഥികളെ പൊലീസ് നിരന്തരം നിരീക്ഷിച്ചുപോരുന്നു. ഏവിയേഷന്‍ എഞ്ചിനീയറിംഗും കാര്‍ഗോ മാനേജ്മെന്റും പഠിക്കാന്‍ കേരളത്തിലെത്തിയ സുഡാന്‍, യെമന്‍ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഇവര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ചിലരെ ചോദ്യം ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതിഫിന്റെ കൊച്ചിയിലെ ലോഡ്ജില്‍ റെയ്ഡ് ചെയ്ത പൊലീസിന് ഒട്ടേറെ തീവ്രവാദ രേഖകള്‍ കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഈ ആക്രമണങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ഫോട്ടോകോപ്പിയും പൊലീസ് കണ്ടെടുത്തു. ഒമാനിലുള്ള ചില തീവ്രവാദ സ്ഥാപനങ്ങളുടെ വിലാസവും കിട്ടിയിട്ടുണ്ട്.

മതിയായ രേഖകലില്ലാത്തതിനാല്‍ ഇന്ത്യ വിടണമെന്ന് അതിഫിനോട് നേരത്തെത്തന്നെ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.

90കളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജില്‍ ചേര്‍ന്ന അതിഫ് കോളേജ് പഠനത്തിനു ശേഷവും കൊച്ചിയില്‍ തങ്ങി. കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിക്കാനെന്ന വ്യാജേനയായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ വല്ലപ്പോഴും മാത്രമേ കമ്പ്യൂട്ടര്‍ സെന്ററില്‍ എത്തിയിരുന്നുവെന്നും പൊലീസ് അറിഞ്ഞു.

സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനുമായി സുഡാന് ബന്ധമുള്ളതും അവിടത്തെ ഇസ്ലാമിക മതമൗലികവാദവുമാണ് സുഡാന്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷണവിധേയമാക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. കൂടാതെ അടുത്തിടെയായി വ്യോമയാനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കാനായി ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികള്‍ വരുന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒസാമയുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇസ്ലാമിക് മൂവ്മെന്റ് ഓഫ് സുഡാനീസ് സ്റുഡന്റ്സിന്റെ (ഐഎംഎസ്എസ്) രാജ്യത്തെ പ്രവര്‍ത്തനങ്ങളും ഇത്തരം സംഘടനകള്‍ക്ക് സിമി പോലുള്ള നിരോധിത സംഘടനകളുമായുള്ള ബന്ധവും ഏറെ ഗൗരവാമായി പരിഗണിക്കേണ്ടതുണ്ട്, പൊലീസ് പറയുന്നു.

ഐഎംഎസ്എസ്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് നേരത്തെത്തന്നെ തെളിഞ്ഞതാണ്. ദില്ലിയില്‍ അമേരിക്കന്‍ എംബസി ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഐഎംഎസ്എസ്സിന്റെ നേതാവ് അബ്ദുള്‍ റൗഫ് ഹാവാഷ് അടുത്തിടെയാണ് അറസ്റിലായത്.

അര്‍മേനിയന്‍ സീക്രട്ട് ആര്‍മി ഫോര്‍ ലിബറേഷന്‍ ഓഫ് അര്‍മേനിയ, അല്‍ദവാ ഇസ്ലാമിക്, ഇസ്ലാമിക് യൂണിയന്‍ ഓഫ് ഇറാഖി സ്റുഡന്റ്സ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍, അല്‍ ഗാമാ അല്‍ ഇല്‍ ഇസ്ലാമിയ, മുസ്ലിം സ്റുഡന്റ്സ് യൂണിയന്‍ ഓഫ് പാലസ്തീന്‍, അബു നിദാല്‍ ഓര്‍ഗനൈസേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാനിയന്‍ പീപ്പിള്‍സ് ഫിദായീന്‍ ഗറില്ല, അള്‍ജീരിയ ഇസ്ലാമിക സംഘടന തുടങ്ങി ഒട്ടേറെ വിദേശ തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X