കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി, ലഷ്കര്‍, എല്‍ടിടിഇ ഭീകരസംഘടനകള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി), ദീന്‍ദാര്‍ അംജുമാന്‍, എല്‍ടിടിഇ, ലഷ്കര്‍ എ ത്വയിബ അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച ഭീകരവാദം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് ഈ നീക്കം.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഈ സംഘടനകള്‍ക്ക് സഹായം നല്കുന്നതും കുറ്റമാണ്. കശ്മീരിലെ ഒട്ടേറെ തീവ്രവാദി സംഘടനകളെ നിരോധനപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലഷ്കര്‍ എ ത്വയിബ, പസ്ബന്‍ എ ആഹ്ലെ ഹദിസ്, ജെയിഷ് എ മുഹമ്മദ്, തഹ്രിക് എ ഫക്രാന്‍, ഹര്‍ക്കത്ത് ഉല്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്ത് ഉല്‍ അന്‍സാര്‍, ഹര്‍ക്കത്ത് ഉല്‍ ജെഹാദ് എ ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, പിര്‍ പഞ്ചാല്‍ റെജിമെന്റ്, അല്‍ ഉമര്‍ മുജാഹിദ്ദീന്‍, ജെ ആന്റ് കെ ഇസ്ലാമിക് ഫ്രണ്ട് എന്നീ സംഘടനകളെയാണ് നിരോധിച്ചിരിക്കുന്നത്.

വടക്കുകിഴക്കന്‍ പ്രദേശത്തെയും ഒട്ടേറെ സംഘടനകളെ ഈ ഓര്‍ഡിനന്‍സ് പ്രകാരം ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, പീപ്പിള്‍സ് റവലൂഷനറി പാര്‍ട്ടി ഓഫ് കിംഗ്ലീപാക്, കിംഗ്ലീപാക്കമ്മ്യൂണിസ്റ് പാര്‍ട്ടി, മണിപ്പൂര്‍ ലിബറേഷന്‍ ഫ്രണ്ട്, കാംഗ്ലി യാവോല്‍ കന്‍ബ ലുപ്, ആള്‍ ത്രിപുര ടൈഗര്‍ ഫോഴ്സ് , നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്നിവയാണ് ഈ നിരോധിക്കപ്പെട്ട പാര്‍ട്ടികള്‍.

പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന ബബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ കമാന്റോ ഫോഴ്സ്, ഖാലിസ്ഥാന്‍ സിന്‍ദാബാദ് ഫോഴ്സ്, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ രാഷ്ട്രീയപാര്‍ട്ടികളെയും നിരോധിച്ചിട്ടുണ്ട്. പുതിയ ഓര്‍ഡിനന്‍സിന്റെ മൂന്നാം അധ്യായത്തിലെ 20ാം സെക്ഷന്‍ പ്രകാരം ഈ ഭീകരവാദസംഘടനകളില്‍ അംഗമാകുന്നത് കുറ്റമാണ്. കുറ്റം ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷയോ പിഴയോ അഥവാ രണ്ടും ഒരുമിച്ചോ ശിക്ഷയായി നല്കാവുന്നതാണ്.

സെക്ഷന്‍ 21 പ്രകാരം ഇത്തരം സംഘടനകള്‍ക്കു വേണ്ടി പൊതുയോഗം സംഘടിപ്പിക്കുന്നതും പിന്തുണപ്രഖ്യാപിക്കുന്നതും ഈ സംഘടനകളില്‍ പ്പെട്ട നേതാക്കന്‍മാര്‍ക്ക് പ്രസംഗിക്കാന്‍ വേദിയൊരുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരും തടവുശിക്ഷയോ പിഴയോ അനുഭവിക്കേണ്ടിവരും.

സെക്ഷന്‍ 22 പ്രകാരം ഇത്തരം സംഘടനകള്‍ക്ക് പണമോ സ്വത്തോ നല്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ കുറ്റത്തിന് 14 വര്‍ഷം വരെ ശിക്ഷ നല്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X