കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് തല്ല്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ എന്‍ കുറുപ്പിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ തല്ല്.
വിവാദ പരാമര്‍ശം നടത്തിയ വി സി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യുത്ത് ലീഗ് പ്രവര്‍ത്തകര്‍ വി സിയുടെ വീട്ടിലേക്ക് പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു.
പൊലീസിനെ വെട്ടിച്ച് വീട്ടിനുള്ളില്‍ കയറിയ പ്രവര്‍ത്തകരെയാണ് പൊലീസ് തല്ലിയത്. വീട്ടില്‍ ഡ്യൂട്ടയിലുണ്ടായിരുന്ന എ എസ് ഐ യാണ് പ്രവര്‍ത്തകരെ തല്ലിയത്. കുടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചെങ്കിലും തല്ലിയ പൊലീസുകാരനെ മാറ്റാതെ വീട്ടിനുമുന്നിലെ ധര്‍ണ നിറുത്തില്ലെന്നായി പ്രവര്‍ത്തകര്‍. പൊലീസുകാരനെ മാറ്റാമെന്ന ഉറപ്പിന്മേല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിന്നീട് ധര്‍ണ നിറുത്തി.