കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് ഓയിലൊഴുകുന്നു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: തമിഴ്നാടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അനധികൃതമായി മോട്ടോര്‍ വാഹനഓയില്‍ കേരളത്തിലേക്ക് കടത്തുന്നു. സംസ്ഥാനത്ത് മോട്ടോര്‍വാഹനഓയിലിന്റെ അനധികൃതവില്പന വ്യാപകമാവുകയാണ് . ഇത് മൂലം സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമാണ് വരുന്നത്.

കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഓയിലിന്റെയും ഗ്രീസിന്റെയും വില്പന നികുതി കൂടുതലാണ്. അതുകൊണ്ടാണ് അനധികൃതകടത്തും വില്പനയും സംസ്ഥാനത്ത് കൂടിവരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ഗോഡൗണുകളുള്ള വ്യാപാരികള്‍ക്ക് ഒരു ഗോഡൗണില്‍ നിന്നും മറ്റൊരു ഗോഡൗണിലേക്ക് ചരക്ക് കൊണ്ടുപോവാം. തമിഴ്നാട്ടിലെ മൊത്തവ്യാപാരികള്‍ക്ക് കേരളത്തിന്റെ അതിര്‍ത്തികളില്‍ ഗോഡൗണുകളുണ്ട്. ഈ ഗോഡൗണിലേക്ക് കൊണ്ടുവരുന്ന എണ്ണയും ഗ്രീസുമാണ് ചില്ലറ വില്പനക്കാര്‍ക്ക് അനധികൃതമായി മറിച്ചുവില്‍ക്കുന്നത്. കോയമ്പത്തൂരില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നുമാണ് ഇവ കേരളത്തിലെത്തുന്നത്.

കേരളത്തിലും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും എഞ്ചിന്‍ ഓയില്‍, ഗിയര്‍ ഓയില്‍, ഗ്രീസ് തുടങ്ങിയവയുടെ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ലിറ്ററിന് 15 രൂപയോളം കേരളത്തില്‍ കൂടുതലാണ്. കേരളം 24 ശതമാനം വില്പനനികുതി ചുമത്തുമ്പോള്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും 14 ശതമാനം മാത്രമാണ് നികുതി. ഇതിന് പുറമെ 15 ശതമാനം അധികനികുതിയും കേരളത്തില്‍ ചുമത്തുന്നുണ്ട്.

നേരത്തെ ഈ സാധനങ്ങളുടെ നികുതി എല്ലാ സംസ്ഥാനങ്ങളിലും ഏകീകരിക്കണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കര്‍ണാടകവും തമിഴ്നാടും ഈ തീരുമാനം ഇതേ വരെ നടപ്പാക്കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X