ഇത് എം എല്‍ എയ്ക്കു ചേര്‍ന്നതല്ല : സുരേന്ദ്രന്‍
പാലക്കാട് : പന്ത്രണ്ടു മണിക്കൂര്‍ നേരം അച്യുതന്‍ എന്തിനാണ് ഒരു വീട്ടമ്മയോട് സംസാരിക്കുന്നത് ?- കോണ്‍ഗ്രസ് നേതാവും കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റുമായ സുരേന്ദ്രന്‍ ചോദിക്കുന്നു. അച്യുതന്‍ തന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം പന്ത്രണ്ടു മണിക്കൂര്‍ നേരമാണ് ഫോണിലൂടെ റാണിയോടു സംസാരിച്ചത്.
നല്ല രീതിയില്‍ ജീവിക്കുന്ന ഒരു വീട്ടമ്മയെ പലപ്പോഴായി ഫോണിലൂടെ ശല്യപ്പെടുത്തിയ ശേഷം അത് ടേപ്പു ചെയ്ത് വാര്‍ത്താ സമ്മേളനത്തില്‍ കേള്‍പ്പിക്കുന്നു. ഇതൊക്കെ ഒരു എംഎല്‍ എയ്ക്കു ചേര്‍ന്ന പണിയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.
അച്യുതനെതിരെ ആരോപണമുന്നയിച്ച റണിവിജയന്‍ ഒരു കൊല്ലം മുമ്പ് തന്നെ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷി നേതാവ് അജിത പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ഉപദ്രവിക്കരുതെന്ന് അച്യുതന്‍ വീട്ടിലെത്തി അപേക്ഷിച്ചതു കൊണ്ട് പരാതി പുറംലോകത്തെ അറിയിച്ചില്ലെന്നും അജിത പറയുന്നു. അജിതയുടെ പ്രസ്താവന പീഡനത്തിന്‍െറ സത്യാവസ്ഥ വെളിവാക്കുന്നുവെന്ന് സുരേന്ദ്രന്‍ പ്രസ്താവിച്ചു.
തന്റെ സുഹൃത്തിന്റെ ഭാര്യയാണ് റാണി. അവര്‍ക്ക് ഇത്തരമൊരപമാനമുണ്ടായപ്പോള്‍ സുഹൃത്തെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും താനവരെ സഹായിച്ചെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന്റെ ഭരണകാലത്ത് ഒരു എംഎല്‍എയ്ക്കെതിരെ സ്ത്രീ പീഡനക്കേസ് ഉണ്ടാകുന്നത് അപമാനകരമാണ്. സത്യാവസ്ഥ അന്വേഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. കേസ് യഥാസമയം നേതൃത്വത്തെ അറിയിച്ചത് അതുകൊണ്ടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications