കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് കാളയോട്ട മത്സരം

  • By Staff
Google Oneindia Malayalam News

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്ന കാളയോട്ട മത്സരം കാണികള്‍ക്ക് ഹരം പകര്‍ന്ന അനുഭവമായി.

ബംഗ്ര മഞ്ചേശ്വര നദിയുടെ തീരത്താണ് നവംബര്‍ 25 ഞായറാഴ്ച മത്സരം നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളില്‍ വെച്ചായിരുന്നു മത്സരം. നദിയുടെ ഇരുകരകളിലുമായി ആയിരക്കണക്കിനാളുകള്‍ മത്സരം കാണാനെത്തി. കാസര്‍കോടിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കര്‍ണാടകയിലെ കാനറ ജില്ലയില്‍ നിന്നും കാളയോട്ട മത്സരത്തില്‍ പങ്കെടുക്കാനായി കാളകളുമായി പരിശീലകര്‍ എത്തിയിരുന്നു.

വടക്കന്‍ കാനറ ജില്ലയിലെ ഒരു പ്രധാന വിനോദമാണ് കാളയോട്ട മത്സരം. കന്നടയില്‍ കമ്പളക്കൂട്ട എന്നറിയപ്പെടുന്ന കാളയോട്ട മത്സരത്തിനായി മുപ്പതോളം കമ്പള സമിതികകള്‍ വടക്കന്‍ കാനറ ജില്ലയിലുണ്ട്. കേരളത്തിലുള്ള ഒരോയൊരു കമ്പളസമിതിയായ മഞ്ചേശ്വരം കമ്പളസമിതിയാണ് കാളയോട്ട മത്സരം സംഘടിപ്പിച്ചത്. മഞ്ചേശ്വരം കമ്പള സമിതിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കാളയോട്ടം നടത്തിയത്.

വളരെ പഴക്കം ചെന്ന വിനോദമായ കാളയോട്ട മത്സരം മുന്‍കാലങ്ങളില്‍ കാസര്‍കോട്ടും കാനറയിലും എല്ലാ വര്‍ഷവും നടത്താറുണ്ടായിരുന്നു. കൊയ്ത്തുകാലത്തിനു ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായാണ് കാളയോട്ടം നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X